Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് ഇനി ​ ഒറ്റ...

രാജ്യത്ത് ഇനി ​ ഒറ്റ നികുതി

text_fields
bookmark_border
രാജ്യത്ത് ഇനി ​ ഒറ്റ നികുതി
cancel

ന്യൂഡൽഹി: ഏറ്റവും വലിയ  നികുതി പരിഷ്​കാരമായ ജി.എസ്​.ടി രാജ്യത്ത്​ നിലവിൽ വന്നു. പാർലമ​​​​​​​​​െൻറി​​​​​​​​​​െൻറ സ​​​​​​​െൻറർ ഹാളിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്​ട്രപതി പ്രണബ്​ മുഖർജിയും സംയുക്​തമായാണ്​ ജി.എസ്​.ടിയുടെ പ്രഖ്യാപനം നടത്തിയത്​. രാജ്യത്തെ വിവിധ നികുതികൾ എകീകരിച്ച്​ ഇനി ഒറ്റ നികുതി മാത്രമാണ്​ നിലവിലുണ്ടാകുക. 70 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ പ​രി​ഷ്​​ക​ര​ണ​മെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ പാ​ർ​ല​െ​മ​ൻ​റ്​ മ​ന്ദി​ര​ത്തെ ദീ​പ​പ്ര​ഭ​യി​ൽ മു​ക്കി​യ ആ​ഘോ​ഷ​മാ​യി മാ​റ്റി​ക്കൊ​ണ്ടാ​ണ്, പു​തി​യ നി​കു​തി​ഘ​ട​ന ന​ട​പ്പാ​ക്കു​ന്ന​തി​​​​െൻറ ച​ട​ങ്ങ്​ സ​ർ​ക്കാ​ർ ഒ​രു​ക്കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്​ ച​ട​ങ്ങി​നെ ന​യി​ച്ച​ത്. ര​ത്ത​ൻ ടാ​റ്റ അ​ട​ക്കം രാ​ജ്യ​ത്തെ വ്യ​വ​സാ​യ പ്ര​മു​ഖ​രെ​യും വി​വി​ധ തു​റ​ക​ളി​ലെ പ്ര​തി​ഭ​ക​ളെ​യും സെ​ൻ​​ട്ര​ൽ ഹാ​ളി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​രു​ന്നു.

 

ജി.എസ്​.ടിയുടെ ചരിത്രം പരാമർശിച്ചായിരുന്നു പ്രത്യേക പാർലമ​​​​​​​​​െൻറ്​ സമ്മേളനത്തിലെ രാഷ്​​ട്രപതിയുടെ പ്രസംഗം. 2002ലാണ്​ ജി.എസ്​.ടിക്കായുള്ള യാത്ര തുടങ്ങുന്നത്​. 14 വർഷം നീണ്ടു നിന്ന ഇൗ യാത്രക്കാണ്​ ഇവിടെ പരിസമാപ്​തി കുറിക്കുന്നതെന്ന്​ രാഷ്​ട്രപതി പ്രണബ്​ മുഖർജി പറഞ്ഞു. ജി.എസ്​.ടിയുടെ പ്രഖ്യാപനം നടത്താൻ സ​​​​​​​​​െൻറർ ഹാളിനേക്കാൾ മികച്ച ഒരു സ്ഥലമില്ലെന്നും രാഷ്​ട്രപതി അഭിപ്രായപ്പെട്ടു.

ജി.എസ്​.ടി നടപ്പിൽ വരുത്തുന്നതിനായി പ്രയത്​നിച്ച എല്ലാവരെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ന്​ അർധരാ​ത്രി മുതൽ ഇന്ത്യ സുപ്രധാന ചുവടുവെപ്പ്​ നടത്തുകയാണ്​. രാജ്യത്തി​​​​​​​​​​െൻറ മുന്നോട്ടുള്ള പാത ഉറപ്പിക്കുകയാണ്​ ജി.എസ്​.ടിയെന്നും അദ്ദേഹം പറഞ്ഞു.

 

ഒരു സർക്കാറി​​​​​​​​​​െൻറ മാത്രം നേട്ടമല്ല ഇത്​. നികുതി പരിഷ്​കാരം കള്ളപ്പണത്തെ ഇല്ലാതാ​ക്കുമെന്നും പുതിയ നികുതി സംവിധാനം കൊണ്ടുള്ള നേട്ടം പാവങ്ങൾക്കാണെന്നും  മോദി കൂട്ടി​ച്ചേർത്തു.

പ്ര​തി​പ​ക്ഷ നി​സ്സ​ഹ​ക​ര​ണം നി​ഴ​ൽ വീ​ഴ്​​ത്തി​യ ച​ട​ങ്ങാ​യി പാ​തി​രാ വി​ളം​ബ​രം മാ​റി. മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ ധി​റു​തി പി​ടി​ച്ച്​ നി​കു​തി പ​രി​ഷ്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കോ​ൺ​ഗ്ര​സ്, ഇ​ട​തു​പാ​ർ​ട്ടി​ക​ൾ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി, ബി.​എ​സ്.​പി തു​ട​ങ്ങി വി​വി​ധ പാ​ർ​ട്ടി​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ സെ​​ൻ​ട്ര​ൽ ഹാ​ളി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, ബി​ഹാ​റി​ലെ മ​ഹാ​സ​ഖ്യ​ത്തെ ന​യി​ക്കു​ന്ന ജ​ന​താ​ദ​ൾ-​യു നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ നി​തീ​ഷ്​ കു​മാ​ർ പ​െ​ങ്ക​ടു​ത്തു.

70 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ പ​രി​ഷ്​​ക​ര​ണ​മെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ പാ​ർ​ല​െ​മ​ൻ​റ്​ മ​ന്ദി​ര​ത്തെ ദീ​പ​പ്ര​ഭ​യി​ൽ മു​ക്കി​യ ആ​ഘോ​ഷ​മാ​യി മാ​റ്റി​ക്കൊ​ണ്ടാ​ണ്, പു​തി​യ നി​കു​തി​ഘ​ട​ന ന​ട​പ്പാ​ക്കു​ന്ന​തി​​​​​െൻറ ച​ട​ങ്ങ്​ സ​ർ​ക്കാ​ർ ഒ​രു​ക്കി​യ​ത്. രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. എ​ന്നാ​ൽ വി​ളം​ബ​രം അ​ട​ക്കം, പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്​ ച​ട​ങ്ങി​നെ ന​യി​ച്ച​ത്. രാ​ജ്യ​ത്തെ വ്യ​വ​സാ​യ പ്ര​മു​ഖ​രെ​യും വി​വി​ധ തു​റ​ക​ളി​ലെ പ്ര​തി​ഭ​ക​ളെ​യും സെ​ൻ​​ട്ര​ൽ ഹാ​ളി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​രു​ന്നു.

സ്വാ​ത​ന്ത്ര്യ പോ​രാ​ട്ട​ത്തി​​​​​െൻറ ദേ​ശാ​ഭി​മാ​ന​മു​ണ​ർ​ത്തു​ന്ന അ​ർ​ധ​രാ​ത്രി സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക്​ മൂ​ന്നു​വ​ട്ടം വേ​ദി​യാ​യി​ട്ടു​ള്ള സെ​ൻ​ട്ര​ൽ ഹാ​ളി​ൽ, ആ​ശ​ങ്ക​ക​ൾ ബാ​ക്കി​നി​ർ​ത്തു​ന്ന  നി​കു​തി​പ​രി​ഷ്​​ക​ര​ണ​ത്തി​​​​​െൻറ പ്ര​ഖ്യാ​പ​ന ച​ട​ങ്ങു​ക​ൾ രാ​ത്രി 11നാ​ണ്​ തു​ട​ങ്ങി​യ​ത്. അ​തി​ൽ പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ രാ​ഷ്​​്ട്ര​പ​തി​യെ പ്ര​ധാ​ന​മ​ന്ത്രി​യും ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി അ​ട​ക്കം കേ​ന്ദ്ര​മ​ന്ത്രി​മാ​രും ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു. ജി.​എ​സ്.​ടി​യെ​ക്കു​റി​ച്ച്​ ആ​മു​ഖ​ഭാ​ഷ​ണം പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ​പ്പോ​ൾ, തൊ​ട്ടു​പി​ന്നാ​ലെ രാ​ഷ്​​ട്ര​പ​തി​യു​ടെ ആ​​ശീ​ർ​വാ​ദ പ്ര​സം​ഗം ന​ട​ന്നു. രാ​ത്രി 12 ക​ഴി​ഞ്ഞ സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു പു​തി​യ നി​കു​തി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​ര​വ​റി​യി​പ്പ്.

ഒ​രു സം​സ്​​ഥാ​ന​ത്തു​നി​ന്ന്​ മ​റ്റൊ​ന്നി​ലേ​ക്ക്​ നീ​ങ്ങു​ന്ന ച​ര​ക്കു​ക​ൾ​ക്ക്​ ഇൗ​ടാ​ക്കി​വ​ന്ന 17 ഇ​നം നി​കു​തി​ക​ൾ എ​ടു​ത്തു ക​ള​ഞ്ഞു​കൊ​ണ്ടാ​ണ്​ ജി.​എ​സ്.​ടി ​​പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. എ​ക്​​സൈ​സ്, വി​ൽ​പ​ന, വാ​റ്റ്, ഒ​ക്​​ട്രോ​യ്, ആ​ഡം​ബ​ര, വി​നോ​ദ നി​കു​തി​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഒ​രു രാ​ജ്യം, ഒ​റ്റ നി​കു​തി​യെ​ന്ന സ​ന്ദേ​ശം ന​ൽ​കു​ന്ന ജി.​എ​സ്.​ടി പൂ​ജ്യം, അ​ഞ്ച്, 12,18, 28 എ​ന്നീ സ്ലാ​ബു​ക​ളി​ലാ​യി ന​ട​പ്പാ​ക്കു​േ​മ്പാ​ൾ ത​ന്നെ സ​ർ​ക്കാ​റി​ന്​ കൂ​ടു​ത​ൽ വ​രു​മാ​നം ന​ൽ​കു​ന്ന മ​ദ്യം, പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ജി.​എ​സ്.​ടി​ക്കു പു​റ​ത്താ​ണ്. ആ​ഡം​ബ​ര വ​സ്​​തു​ക്ക​ൾ​ക്കും പു​ക​യി​​ല പോ​ലു​ള്ള ദു​ർ​ഗു​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും അ​ധി​ക സെ​സ്​ ഇൗ​ടാ​ക്കു​ക​യും ചെ​യ്യും. മി​ക​ച്ച നി​കു​തി രീ​തി, ബ​ജ​റ്റ്​ ക​മ്മി കു​റ​യാ​ൻ പോ​കു​ന്നു, മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ ര​ണ്ടു ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​കും, സം​സ്​​ഥാ​ന​ങ്ങ​ളു​ടെ ധ​ന​സ്​​ഥി​തി മെ​ച്ച​പ്പെ​ടും തു​ട​ങ്ങി​യ പ്ര​തീ​ക്ഷ​ക​ളാ​ണ്​ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു വെ​ക്കു​ന്ന​ത്.

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentgstjaitilygst in indiamalayalam newsIndia News
News Summary - GST special parliment session
Next Story