Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജി.എസ്​.ടി:  പ്രത്യേക...

ജി.എസ്​.ടി:  പ്രത്യേക സമ്മേളനം പ്രതിപക്ഷം ബഹിഷ്​രിക്കരുത്​- വെങ്കയ്യ നായിഡു

text_fields
bookmark_border
ജി.എസ്​.ടി:  പ്രത്യേക സമ്മേളനം പ്രതിപക്ഷം ബഹിഷ്​രിക്കരുത്​- വെങ്കയ്യ നായിഡു
cancel

ന്യൂഡൽഹി: ജി.എസ്​.ടി നിലവിൽ വരുന്ന അർധരാത്രിയിൽ നടക്കുന്ന പാർലമ​​െൻറ്​ പ്രത്യേക സമ്മേളനത്തിൽ പ​െങ്കടുക്കില്ലെന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ​ തീരുമാനം പുനഃപരിശോധിക്കണമെന്ന്​ കേന്ദ്ര വാർത്താ വിനിമയ മന്ത്രി ​െവങ്കയ്യ നായിഡു. ജി.എസ്​.ടി നിലവിൽ വരുന്ന ചരിത്രമുഹൂർത്തത്തിൽ ഭാഗമാകാനായി വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനമാണിത്​. 

രാജ്യത്തെ നവീകരിക്കുന്നതിനുള്ള പ്രക്രിയയിൽ നിന്നും കോൺഗ്രസ്​ സ്വയം അകന്നു നിൽക്കുന്നത്​ നിർഭാഗ്യകരമാണ്​. അവരുടെ തീരുമാനത്തിൽ അയവുവരുത്തുമെന്നും അർധരാത്രി സെൻട്രൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പ​െങ്കടുക്കുമെന്ന്​ കരുതുന്നതായും ​നായിഡു വ്യക്​തമാക്കി.  ഇൗ സമ്മേളനം ബഹിഷ്​കരിക്കരുതെന്ന്​ കോൺഗ്രസിനോടും മറ്റു പ്രതിപക്ഷ പർട്ടികളോടും വീണ്ടും അഭ്യർഥിക്കുകയാണ്​​. ഇതൊരു പാർട്ടി പരിപടിയ​െല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ജി.എസ്​.ടി നിലവിൽ വരുന്ന സമയത്ത്​ ​പാർലമ​​െൻറ്​ സ​​െൻറർ ഹാളിൽ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളത്തിൽ പ​െങ്കടുക്കില്ലെന്ന്​ കഴിഞ്ഞ ദിവസം കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും അറിയിച്ചിരുന്നു. വ്യാപാരികളുടെ ഉത്​കണ്​ഠ ബാക്കി നിർത്തി തയാറെടുപ്പുകൾ പൂർത്തിയാക്കാതെയാണ്​ ജി.എസ്​.ടി നടപ്പാക്കുന്നത്​. നികുതി പരിഷ്​കരണത്തി​​​െൻറ പേരിൽ അർധരാത്രി സെൻട്രൽ ഹാളിൽ പ്രത്യേക ചടങ്ങു വിളിച്ച്​ ചരിത്ര പുരുഷനാകാനുള്ള ശ്രമമാണ്​ മോദി നടത്തുന്നതെന്ന്​ ആരോപിച്ചാണ്​ പ്രതിപക്ഷ പാർട്ടികൾ ചടങ്ങ്​ ബഹിഷ്​കരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Venkaiah Naidugstindian parliamentgst in indiamalayalam news
News Summary - GST: opposition recosider the boycotting- India news /madhyamam
Next Story