Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജി.എസ്​.ടി വ്യാപാരം...

ജി.എസ്​.ടി വ്യാപാരം എളുപ്പമാക്കിയെന്ന്​ ജെയ്​റ്റ്​ലി

text_fields
bookmark_border
jaitily
cancel

ന്യൂഡൽഹി: ചരക്കു സേവന നികുതി വ്യാപാരികൾക്ക്​ ബിസിനസ്​ എളുപ്പമാക്കിയെന്ന്​ ധനമന്ത്രി അരുൺ ​െജയ്​റ്റ്​ലി. രാജ്യം മുഴുവൻ എല്ലാ വ്യാപാരികളുടെയും  വിപണിയായി. ചരക്കു സേവന നികുതിയും നോട്ടുനിരോധനവും ഹ്രസ്വ^ദീർഘകാലത്തേക്ക്​ സമ്പദ്​ഘടനക്ക്​ ഗുണംചെയ്യുമെന്ന്​ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ജൂലൈ മുതൽ സെപ്​റ്റംബർ വരെയുള്ള മൊത്ത ആഭ്യന്തര വളർച്ച (ജി.ഡി.പി) നിരക്ക്​ 6.3 ശതമാനമായത്​ ജി.എസ്​.ടി നടപ്പാക്കിയ കാലയളവിലാണ്​.  തൊട്ടുമുമ്പത്തെ മൂന്നു മാസം ജി.ഡി.പി  5.7 ശതമാനമായിരുന്നു. നികുതിനിരക്ക്​ യുക്​തിസഹമാക്കിയതിനാൽ ഉദ്യോഗസ്​ഥരുമായി വ്യാപാരികൾക്ക്​ കലഹിക്കേണ്ടിവരില്ലെന്നും ജെയ്​റ്റ്​ലി കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstarun jaitilymalayalam newsDoing Business
News Summary - GST made doing business easier for traders: Finance Minister Arun Jaitley-India news
Next Story