Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഴിഞ്ഞ വർഷം...

കഴിഞ്ഞ വർഷം കണ്ടെത്തിയത്​ 40,000 കോടിയുടെ ജി.എസ്​.ടി വെട്ടിപ്പ്​

text_fields
bookmark_border
gst
cancel

ന്യൂഡൽഹി: കഴിഞ്ഞ വർഷം നികുതി ഉദ്യോഗസ്ഥർ കണ്ടെത്തിയത്​ 40,000 കോടിയുടെ നികുതിവെട്ടിപ്പ്​. വ്യാജ ഇൻവോയിസുകളും ഇൻപുട്ട്​ ടാക്സ്​ ​ക്രെഡിറ്റ്​ ക്ലെയിമുകളും ഉപയോഗിച്ചാണ്​ ജി.എസ്​.ടിയിൽ വ്യാപക തട്ടിപ്പ്​ നടത്തിയത്​. ജി.എസ്​.ടി വെട്ടിപ്പുമായി ബന്ധപ്പെട്ട്​ 5700ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 40,000 കോടിയുടെ വെട്ടിപ്പ്​ കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു.

പരോക്ഷ നികുതി വകുപ്പ്​ ഡയറക്ടർ ജനറൽ ഓഫ്​ ജി.എസ്​.ടി ഇന്‍റലിജൻസ്​ വകുപ്പുമായി ചേർന്നാണ്​ റെയ്​ഡുകൾ നടത്തിയത്​. രാജ്യത്തെ ഈസ്​ ഓഫ്​ ഡുയിങ്​ സാഹചര്യത്തിന്​ ക്ഷതമേൽക്കാത്ത തരത്തിലാണ്​ റെയ്​ഡുകൾ നടത്തിയതെന്ന്​ ഉദ്യോഗസ്ഥർ ഇക്കണോമിക്​ ടൈംസിനോട്​ പ്രതികരിച്ചു.

കഴിഞ്ഞ വർഷം മുതൽ തന്നെ നികുതി സമ്പ്രദായത്തിലെ തട്ടിപ്പുകൾ കണ്ടെത്താനുള്ള പരിശോധനകൾ നികുതി വകുപ്പ്​ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ്​ നികുതിവെട്ടിപ്പ്​ കണ്ടെത്താനായത്​. ഇതിന്​ പുറമേ നികുതിവെട്ടിപ്പുകൾ കുറക്കാൻ ജി.എസ്​.ടി കൗൺസിലിന്‍റെ നിർദേശപ്രകാരം സി.ജി.എസ്​.ടി ആക്ട്​ 2017ൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയിരുന്നു. ജനുവരി ഒന്ന്​ മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരികയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GST
News Summary - GST evasion of ₹40,000 crore detected from fake invoicing, claims
Next Story