ജി.എസ്.ടി: 1.1 ലക്ഷം കോടിയുടെ വായ്പാ ക്രമീകരണത്തിന് കേന്ദ്രം
text_fieldsന്യൂഡൽഹി: ജി.എസ്.ടി നടപ്പാക്കിയതുവഴി സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടമായി കണക്കാക്കുന്ന 1.10 ലക്ഷം കോടി രൂപ എല്ലാ സംസ്ഥാനങ്ങൾക്കുമായി കടമെടുത്തു നൽകുമെന്ന് കേന്ദ്രസർക്കാർ.
റിസർവ് ബാങ്ക് മുഖേനയുള്ള പ്രേത്യക വായ്പ ക്രമീകരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കടമെടുക്കാൻ തയാറുള്ള സംസ്ഥാനങ്ങൾക്കായി വായ്പാ ക്രമീകരണം ഒരുക്കാമെന്ന് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു.
ജി.എസ്.ടിയുടെ മൊത്തം വരുമാന നഷ്ടമായി കണക്കാക്കുന്നത്് 2.35 ലക്ഷം കോടിയാണ്. കേരളമടക്കം പത്തോളം സംസ്ഥാനങ്ങൾ ഈ തുക കേന്ദ്രം കടമെടുത്തു നൽകണമെന്നാണ് ആവശ്യപ്പെടുന്നത്.
എന്നാൽ, കോവിഡ്കാല ജി.എസ്.ടി നഷ്ടം മുഴുവൻ കേന്ദ്രം നൽകേണ്ട നഷ്ടപരിഹാര തുകയായി കണക്കാക്കാനാവില്ലെന്നാണ് കേന്ദ്രനിലപാട്.

