Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sudhindra Bhadoria
cancel
Homechevron_rightNewschevron_rightIndiachevron_rightഅവസരവാദികളുടെയും...

അവസരവാദികളുടെയും അധികാര മോഹികളുടെയും സംഘമാണ്​ എസ്​.പി; അഖിലേഷ്​ യാദവിനെതിരെ ബി.എസ്​.പി നേതാവ്​

text_fields
bookmark_border

ന്യൂഡൽഹി: ഉത്തർ​പ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്ക സമാജ്​വാദി പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി ബഹുജൻ സമാജ്​വാദി പാർട്ടി ദേശീയ വക്താവ്​ സുധീന്ദ്ര ബദോരിയ. ചെറുപാർട്ടികളെ ഒപ്പം ​ചേർത്ത്​ യു.പിയിൽ ​തെരഞ്ഞെടുപ്പിനെ നേരിടുമെന്ന എസ്​.പി നേതാവ്​ അഖിലേഷ്​ യാദവി​െൻറ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എസ്​.പിക്ക്​ നയത്തി​െൻറ അഭാവമുണ്ട്​. കൂടാതെ തത്വങ്ങളോ പദ്ധതികളോ അടിസ്​ഥാനമാക്കിയല്ല പ്രവർത്തനമെന്നും അദ്ദേഹം ആരോപിച്ചു.

'അവസരവാദികളുടെയും അധികാര മോഹികളുടെയും ഒരു സംഘം മാത്രമാണ്​ എസ്​.പി. ഇൗ പാർട്ടി രൂപീകരിച്ചതിന്​ ശേഷം ദലിത്​ വിരുദ്ധ മാനസികാവസ്​ഥ രാജ്യത്തും പ്രത്യേകിച്ച്​ ഉത്തർപ്രദേശിലും കാണാൻ സാധിച്ചു' -സുധീന്ദ്ര പറഞ്ഞു.

ബി.ജെ.പിയും എസ്​.പിയും ഒരു നാണയത്തി​െൻറ രണ്ടുവശങ്ങളാണ്​. അവരിരുവരും ഫ്യൂഡലിസ്​റ്റ്​, മുതലാളിത്ത ശക്തികളെ പ്രതിനിധീകരിക്കുന്നു. ബി.എസ്​.പിയുടെ പോരാട്ടം രണ്ടുപേർക്കുമെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022ലാണ്​ യു.പിയിൽ നിയമസഭ തെരഞ്ഞെടുപ്പ്​. തെരഞ്ഞെടുപ്പിന്​ ഇനി മാസങ്ങൾ മാത്രം ശേഷിക്കേ, വാക്​പോരുമായി മുഖ്യപാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്​.

അഖിലേഷ്​ യാദവി​െൻറ പ്രസ്​താവനക്കെതിരെ ബി.എസ്​.പി നേതാവ്​ മായാവതിയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സംസ്​ഥാനത്തെ വലിയ പാർട്ടികളെല്ലാം എസ്​.പിയോട്​ അകലം പാലിക്കാനാണ്​ ശ്രമിക്കുന്നതെന്നും അതിന്​ കാരണം പാർട്ടിയുടെ പ്രവർത്തന രീതിയും ദലിത്​ വിരുദ്ധ ചിന്തകളാണെന്നും മായാവതി പറഞ്ഞു.

സമാജ്​വാദി പാർട്ടി ഇപ്പോൾ നിസ്സഹായരാണ്​. അതിനാലാണ്​ ചെറുപാർട്ടി​കളെ ഒപ്പം ചേർത്ത്​ മത്സരത്തെ നേരിടാൻ ഒരുങ്ങുന്നതെന്നും മായാവതി കൂട്ടിച്ചേർത്തു. ട്വീറ്റുകളിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം.

'സമാജ്​വാദി പാർട്ടിയുടെ സ്വാർഥവും ഇടുങ്ങിയതും ദലിത്​ വിരുദ്ധമായ ചിന്തയുടെയും പ്രവർത്തനരീതിയുടെയും കയ്​പേറിയ അനുഭവങ്ങൾ കാരണം എല്ലാ വലിയ പാർട്ടികളും അവരിൽനിന്ന്​ വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു. ചെറുപാർട്ടികളുമായി സഖ്യത്തിലേർപ്പെട്ട്​ തെരഞ്ഞെടുപ്പിനെ നേരിടാൻ അവർ നിർബന്ധിതരാകുന്നു' -മായാവതി പറഞ്ഞു.

അതേസമയം, യു.പി​ തെരഞ്ഞെടുപ്പിൽ മികച്ച പ്രതീക്ഷയിലാണ്​ അഖിലേഷ്​ യാദവും പാർട്ടിയും. 2022ലെ യു.പി നിയമസഭ തെ​രഞ്ഞെടുപ്പിൽ ജനാധിപത്യവിപ്ലവം സംഭവിക്കുമെന്നായിരുന്നു അഖിലേഷ്​ യാദവി​െൻറ പ്രതികരണം.

2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെട​ുത്തുന്നതിനായി എസ്​.പിയും ബി.​എസ്​.പിയും സഖ്യത്തിലേർ​െപ്പട്ടിരുന്നു. എന്നാൽ, ബി.എസ്​.പിക്ക്​ 10 സീറ്റുകളും എസ്​.പിക്ക്​ അഞ്ചുസീറ്റുകളും മാത്രമാണ്​ നേടാനായത്​. തെരഞ്ഞെടുപ്പ്​ പരാജയ​ത്തിനുശേഷം മായാവതി ഇനി എസ്​.പിയുമായി ചേർന്ന്​ മത്സരിക്കില്ലെന്ന്​ പ്രഖ്യാപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SPBSPAkhilesh YadavUP election 2022Sudhindra Bhadoria
News Summary - Group of opportunists and power greedy people BSP's latest tirade against SP
Next Story