മിന്നൽ പ്രളയം, കൽപ്പയിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളി സംഘവും
text_fieldsമലയാളി സംഘം ഷിംലയിലേക്കുള്ള യാത്രക്കിടെ
ഷിംല: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മലയാളികളടക്കമുള്ളവർ കുടുങ്ങി. 25 പേരടങ്ങുന്ന സംഘമാണ് കൽപ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാർഗം യാത്ര ചെയ്യാനാവാത്ത സാഹചര്യമാണ്.
കൂടാതെ, സംഘത്തിലുള്ള ചിലർക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. സ്‌പിറ്റിയിൽ നിന്ന് ഷിംലയിലേക്കുള്ള യാത്രമധ്യേ കൽപ്പയിൽ എത്തിയതായിരുന്നു സംഘം. യാത്രമാർഗങ്ങൾ അടഞ്ഞതോടെ ഇവർ രണ്ട് ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
കൽപ്പയിൽ കുടുങ്ങിയ 25 അംഗ സംഘത്തിൽ മൂന്ന് എറണാകുളം സ്വദേശികൾ ഉൾപ്പെടെ 18 പേരും മലയാളികളാണ്. ഓഗസ്റ്റ് 25നാണ് ഇവർ ഡൽഹിയിൽ നിന്നും യാത്ര തിരിച്ചത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്നും തങ്ങളെ ഷിംലയിൽ എത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും മലയാളികൾ ആവശ്യപ്പെട്ടു. നിലവിൽ സുരക്ഷിതരാണെന്നും അധികൃതരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ, ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുകയാണ്. രൂക്ഷമായ മണ്ണിടിച്ചിലിലും വെള്ളം കുത്തിയൊലിച്ചും നിരവധി കെട്ടിടങ്ങളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

