ഛത്തീസ്ഗഢിൽ പെൺകുട്ടികൾക്ക് നേരെ ആൾക്കൂട്ടാക്രമണം; വിരൽ കടിച്ച് മുറിച്ചു
text_fieldsറായ്പൂർ: ഛത്തീസ്ഗഢിൽ പെൺകുട്ടികൾക്ക് നേരെ ആൺകുട്ടികളുടെ ആക്രമണം. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഛത്തീസ്ഗഢിലെ റായ്പൂരിലെ മഹാദേവ് ഘാട്ടിലാണ് ആക്രമണമുണ്ടായത്. അക്രമിസംഘം പെൺകുട്ടികളിൽ ഒരാളുടെ വിരലിൽ കടിച്ചുവെന്നും ആരോപണമുണ്ട്.
ബിലാസ്പൂരിൽ നിന്നും കാർബയിൽ നിന്നും എത്തിയവരാണ് പെൺകുട്ടികളെന്നാണ് വിവരം. പിറന്നാൾ ആഘോഷം കഴിഞ്ഞ മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. ആക്രമണം സംബന്ധിച്ച് പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും വൈറലായിട്ടുണ്ട്.
പുറത്ത് വന്ന വിഡിയോ ദൃശ്യങ്ങൾ പ്രകാരം പെൺകുട്ടികളിലൊരാളെ ആൺകുട്ടി ആക്രമിക്കാൻ ശ്രമിക്കുന്നതും അവർ അത് ചെറുക്കുന്നതും കാണാം. ഇതിനിടെ കൂടുതൽ ആൾകുട്ടികളെത്തി ആക്രമണം നടത്തുകയായിരുന്നു. ആൺകുട്ടികളിലൊരാൾ പെൺകുട്ടികളിലൊരാളുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തിൽ പരാതി ലഭിച്ചവിവരം റായ്പൂർ പൊലീസ് സൂപ്രണ്ട ഉമദ് സിങ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

