ഭൂഗർഭ ജലനിരപ്പ് കുറവ്: നെൽകൃഷി സംരക്ഷിക്കാൻ ജലം വിലയ്ക്ക് വാങ്ങി കർഷകർ
text_fieldsകൃഷ്ണഗിരി മല്ലപ്പടി പഞ്ചായത്തിൽ വിലകൊടുത്ത് വാങ്ങിയ വെള്ളം ഉപയോഗിച്ച് നെൽവയലുകൾ നനയ്ക്കുന്ന കർഷകർ
കോയമ്പത്തൂർ: ഭൂഗർഭ ജലനിരപ്പ് കുറഞ്ഞ കൃഷ്ണഗിരിയിൽ നെൽകൃഷി സംരക്ഷിക്കാൻ കർഷകർ വിലകൊടുത്ത് വെള്ളം വാങ്ങി ഉപയോഗി ക്കുന്നു. ജലസ്രോതസ്സുകളെ മാത്രം ആശ്രയിച്ച് ഏകദേശം 25,009 ഏക്കർ ഇവിടെ നെൽകൃഷി ചെയ്യുന്നുണ്ട്. ആഴത്തിലുള്ള കുഴൽക്കിണറുകളെ മാത്രമാണ് പത്ത് പഞ്ചായത്തുകളിൽ കർഷകർ ആശ്രയിക്കുന്നത്.
ആവശ്യമായ ജലം മുഴുവൻ കുഴൽ കിണറുകളിൽനിന്ന് ലഭിക്കാത്തതിനാലാണ് വില കൊടുത്ത് വെള്ളം വാങ്ങാൻ നിർബന്ധിതരായതെന്ന് ബർഗൂർ പഞ്ചായത്തിലെ കർഷകർ പറയുന്നു. ഒരു ട്രാക്ടർ ടാങ്കർ വെള്ളം 700 രൂപക്കാണ് കർഷകർ വാങ്ങുന്നത്. പണമിറക്കാനില്ലാത്ത ചെറുകിട കർഷകരുടെ നെൽപ്പാടം കരിഞ്ഞുണങ്ങി. ഇത്തരത്തിൽ 150 ഏക്കറിലധികം പൂർണമായി ഉണങ്ങിയിട്ടുണ്ട്.
ട്രാക്ടർ ടാങ്കർ വെള്ളം ഉപയോഗിക്കുന്നത് ഉൽപാദന ച്ചെലവ് ഇരട്ടിയാക്കിയതായി കർഷകർ പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബർഗൂർ മേഖലയിൽ ഭൂഗർഭജലനിരപ്പ് ഗണ്യമായി കുറഞ്ഞുവരുന്നതിനാൽ കൃഷിയെ ഇത് സാരമായി ബാധിച്ചതായും ഭൂമിയിലേക്ക് പ്രവേശിക്കുന്ന മഴവെള്ളത്തിന്റെ ആഗിരണം കുറഞ്ഞതിനാൽ ഭൂഗർഭജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതായും കർഷകർ പറഞ്ഞു.
വെള്ളമില്ലാതെ ഉണങ്ങിയ നെൽകൃഷിയുടെ സർവേ നടത്താനും ദുരിതബാധി തരായ കർഷകർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകാനും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടു ക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

