അഹ്മദാബാദില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി
text_fieldsഅഹ്മദാബാദ്: വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ കൂട്ടിയിടി തലനാരിഴക്ക് ഒഴിവായി. ഡല്‍ഹിയിലേക്കുള്ള സ്പൈസ് ജെറ്റ് ഉയരുന്നത് അവസാനനിമിഷം പൊടുന്നനെ നിര്‍ത്തിവെച്ചതാണ് അപകടസാധ്യതയുണ്ടാക്കിയത്. ഇതേസമയം ഇറങ്ങിയ ഇന്‍ഡിഗോ വിമാനത്തിന് മുയല്‍ക്കൂട്ടത്തിന്‍െറ സാന്നിധ്യംമൂലം റണ്‍വേ വ്യക്തമായില്ല. ഇതേതുടര്‍ന്നാണ് രണ്ടുവിമാനങ്ങളും കൂട്ടിയിടിയുടെ വക്കിലത്തെിയത്.
സ്പൈസ് ജെറ്റില്‍ 142 യാത്രക്കാരുണ്ടായിരുന്നു. ഇന്‍ഡിഗോ യാത്രക്കാരുടെ എണ്ണം പുറത്തുവിട്ടില്ല. അഹ്മദാബാദ്-ഡല്‍ഹി സ്പൈസ് ജെറ്റ് ഉയരാനുള്ള അനുമതിക്കായി ബാക്ട്രാക് റണ്‍വേയില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഈ സമയം ഇന്‍ഡിഗോ പൈലറ്റിന് എയര്‍ട്രാഫിക് കണ്‍ട്രോളര്‍ റണ്‍വേയില്‍ ഇറങ്ങാന്‍ അനുമതി നല്‍കി. ഇതേസമയത്തുതന്നെ സ്പൈസ് ജെറ്റിന് റണ്‍വേ വിടാനും സന്ദേശം നല്‍കി. റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതിനെതുടര്‍ന്ന് ഉടന്‍തന്നെ സ്പൈസ് ജെറ്റിനോട് പറന്നുയരുന്നത് നിര്‍ത്താനും ആവശ്യപ്പെട്ടു. മറ്റൊരു വിമാനം റണ്‍വേയില്‍ കണ്ടതിനെ തുടര്‍ന്നാണ് വിമാനം അവസാന നിമിഷം നിര്‍ത്തിയതെന്ന് സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു. ഡി.ജി.സി.എ അന്വേഷണം തുടങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
