Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗാസിയാബാദിൽ വിവാഹപാർട്ടി സഞ്ചരിച്ച വാൻ കൊക്കയിൽ വീണ് ഏഴു മരണം
text_fieldsbookmark_border
ഗാസിയാബാദ്: വിവാഹപാർട്ടി സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് വരെൻറ പിതാവടക്കം ഏഴുപേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഉത്തർപ്രദേശിലെ വിജയ് നഗറിൽ നിന്ന് ഖോദയിലേക്ക് പോവുകയായിരുന്ന 12 പേരടങ്ങുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. വാൻ റോഡ് സൈഡിൽ നിർത്തി ഡ്രൈവർ പുറത്തിറങ്ങിയ സമയത്ത് വാഹനത്തിലുണ്ടായിരുന്ന കുട്ടി ഹാൻഡ് ബ്രേക്ക് ഒഴിവാക്കിയതാണ് അപകടത്തിൽ കലാശിച്ചത്.
ഹാൻഡ് ബ്രേക്ക് ഒഴിവാക്കിയതോടെ വാഹനം സമീപത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരു കുട്ടിയും നാലുസ്ത്രീകളുമടക്കം ഏഴുപേർ മരിച്ചു. വരെൻറ പിതാവ് ഒാം പ്രകാശ്(55)ഉം മരിച്ചവരിൽ ഉൾപ്പെടുന്നു. വാഹനത്തിലുണ്ടായിരുന്ന ആറുപേർക്ക് ഗുരുതര പരിക്കേറ്റു. സംഭവ സമയം മുതൽ ഡ്രൈവറെ കാണാനില്ല. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
Next Story
