വിവാഹ ചടങ്ങിനിടെ താലത്തിൽ വെച്ചുകൊടുത്ത സ്ത്രീധനത്തുകയായ 30 ലക്ഷം രൂപ തിരികെ കൊടുത്ത്‍ വരൻ
text_fieldsആഗ്ര: വിവാഹ ചടങ്ങിനിടെ താലത്തിൽ വെച്ചുകൊടുത്ത സ്ത്രീധനത്തുകയായ 30 ലക്ഷം രൂപ തിരികെ കൊടുത്ത്‍ വരൻ. കോവിഡ്കാലത്ത് പിതാവിനെ നഷ്ടപ്പെട്ട പെൺകുട്ടിയുടെ കുടുംബം കഷ്ടപ്പെട്ടുണ്ടാക്കിയ പണമായതിനാൽ അത് തനിക്ക് അവകാശപ്പെട്ടതല്ലെന്നു പറഞ്ഞാണ് 26കാരനായ വരൻ പണം തിരികെ നൽകിയത്. ഉത്തർപ്രദേശിലെ മുസഫറാബാദിലാണ്സംഭവം.
ഉത്തരേന്ത്യൻ വിവാഹചടങ്ങുകളിൽ സാധാരണമാണ് ഇങ്ങനെ താലത്തിൽവച്ച് സ്ത്രീധനം നൽകുന്നത്. ഇവിടത്തെ തിലകംചാർത്തൽ ചടങ്ങിനിടെ ആയിരുന്നു പണം നൽകിയത്. കുടുംബം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമായതിനാൽ അത് തനിക്കു വേണ്ടെന്നും 31 ലക്ഷം രൂപ നൽകിയതിൽ ചടങ്ങിന്റെ ഭാഗമായി ഒരു ലക്ഷം രൂപ മാത്രം സ്വീകരിച്ച് ബാക്കി 30 ലക്ഷവും കുടുംബത്തിനുതന്നെ തിരിച്ച് നൽകുന്നതായും പ്രഖ്യാപിച്ച വരനെ ചടങ്ങിനെത്തിയ എല്ലാവരും മുക്തകണ്ഠം പ്രശംസിച്ചു.
ഇത് തനിക്ക് എടുക്കാൻ ഒരു അവകാശവുമില്ലെന്നും കല്യാണചടങ്ങിനെത്തിയ നൂറുകണക്കിന് ആളുകളെ സാക്ഷിനിർത്തി ബിസിനസുകാരനായ യുവാവ് പ്രഖ്യാപിക്കുകയായിരുന്നു. വരന്റെ മാതാപിതാക്കളും ഈ തീരുമാനത്തോട് യോജിക്കുകയായിരുന്നു. വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും സന്തോഷം കൊണ്ട് കരഞ്ഞാണ് നന്ദി പ്രകടിപ്പിച്ചത്.
എല്ലാവരുടെയും അനുഗ്രഹാശിസുകളോടെ ധന്യമായ ചടങ്ങിൽ നിന്ന് ധന്യമായ മനസോടെയാണ് വരന്റെ വീട്ടിലേക്ക് പോകുന്നതെന്ന് 24കാരിയായ പെൺകുട്ടി പറഞ്ഞു. അവധേഷ് റാണ എന്ന ചെറുപ്പക്കാരന്റെ ധീരണമായ ഈ നടപടി നാടിനാകെ മാതൃകയാണെന്ന് മുതിർന്നവർ പറഞ്ഞു. തൊഴുകൈയോടെ പണം തിരികെ കൊടുക്കുന വീഡിയോ നാട്ടിലാകെ പ്രചരിക്കുകയും ഇവർക്ക് അനുഗ്രഹവർഷം ചൊരിയുകയുമാണ് നാട്ടിലുള്ളവർ.
നഗ്വ ഗ്രാമത്തിൽ കോസ്മെറ്റിക് കച്ചവടം നടത്തുകയാണ് അവധേഷ് റാണ. ദിതി സിങ് ആണ് വധു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

