Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Groom
cancel
Homechevron_rightNewschevron_rightIndiachevron_right100 പേരെ...

100 പേരെ പ​ങ്കെടുപ്പിച്ച്​ വിവാഹ വിരുന്ന്; വരൻ അറസ്റ്റിൽ -ആളുകൂടിയതെങ്ങനെയെന്ന്​ അറിയില്ലെന്ന്​

text_fields
bookmark_border

ജലന്ദർ: പഞ്ചാബിലെ ജലന്ദറിൽ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ വിവാഹ വിരുന്ന്​ നടത്തിയ വരനും പിതാവും അറസ്റ്റിൽ. വാരാന്ത്യ കർഫ്യൂ നിലനിൽക്കുന്നതിനാൽ 20 പേരെ സംഘടിപ്പിച്ച്​ ന​ടത്തേണ്ട ചടങ്ങിൽ 100 പേർ പങ്കെടുക്കുകയായിരുന്നു.

ജലന്ദറിലെ ക്ഷേത്രത്തിലായിരുന്നു വിരുന്ന്​. വിവരം ലഭിച്ച്​ പൊലീസ്​ എത്തിയതേ​ാടെ നിരവധി അതിഥികൾ പ്രദേശത്തുനിന്ന്​ കടന്നുകളഞ്ഞു. തുടർന്ന്​ പിതാവിനെയും വരനെയും പൊലീസ്​ കസ്റ്റഡിയിലെടുത്തു. വിവാഹവിരുന്ന്​ സംഘടിപ്പിക്കാൻ വരനും കുടുംബവും അനുവാദം വാങ്ങിയിരുന്നില്ലെന്ന്​ ജലന്ദർ ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.

വാരാന്ത്യ കർഫ്യൂവും ഭാഗിക ലോക്​ഡൗണും നിലനിൽക്കുന്നതിനാൽ 20ൽ കൂടുതൽ​ പേരെ പ​ങ്കെടുപ്പിച്ച്​ പരിപാടി നടത്താൻ അനുവാദമില്ല. അതേസമയം വിവാഹ വിരുന്നിൽ ഇത്രയും പേർ പ​ങ്കെടുത്തത്​ തന്‍റെ അറിവോടെയല്ലെന്നായിരുന്നു വരന്‍റെ പ്രതികരണം. എങ്ങനെയാണ്​ ഇത്രയധികം പേർ എത്തിയതെന്ന്​ അറിയില്ലെന്നും വരൻ പറഞ്ഞു.

കോവിഡ്​ ​േരാഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പഞ്ചാബിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. രാത്രി കർഫ്യൂ ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ കൊണ്ടുവന്നു. കൂടാതെ ഏപ്രിൽ 30വരെ ബാറുകൾ, സിനിമ തിയറ്ററുകൾ, ജിമ്മുകൾ, സ്​പാകൾ, കോച്ചിങ്​ സെന്‍ററുകൾ തുടങ്ങിയവ അടച്ചിടും. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പ​ങ്കെടുക്കുന്നതിനും വിലക്കേർപ്പെടുത്തി. ഇവിടെ പത്തിൽ കൂടുതൽ പേരെ പ​ങ്കെടുപ്പിച്ച്​ ചടങ്ങുകൾ നടത്തണമെങ്കിൽ അധികൃതരുടെ അനുവാദം വാങ്ങണം. രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെയാണ്​ കർഫ്യൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjabGroom​Covid 19Covid Protocol Violation
News Summary - Groom arrested for having over 100 people at reception
Next Story