Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹസമ്മാനമായി...

വിവാഹസമ്മാനമായി ബോംബ്​: നവവരനും മുത്തശ്ശിയും കൊല്ലപ്പെട്ടു

text_fields
bookmark_border
groom
cancel

ഭുവനേശ്വർ: ഒഡീഷയിൽ വിവാഹസത്​കാരത്തിനിടെ ലഭിച്ച സമ്മാനപൊതി പൊട്ടിത്തെറിച്ച്​ നവവരനും മുത്തശ്ശിയും മരിച്ചു. വധുവിന്​ ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ ബോലാൻഗിർ ജില്ലയിലാണ്​ സംഭവം.

ഫെബ്രുവരി 21 നടന്ന വിവാഹ സത്​കാരത്തിനിടെ വധൂവരൻമാർക്ക്​ ലഭിച്ച സമ്മാനപൊതി തുറക്കുന്നതിനിടെ​ പൊട്ടിത്തെറിക്കുകയായിരുന്നു​. വര​​െൻറ മുത്തശ്ശി സംഭവ സസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. ഗുരുതര പരിക്കുകളോടെ റൗർക്കേലയിലെ  ഇസ്​പത്ത്​ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വരൻ വെള്ളിയാഴ്​ചയാണ്​ മരണത്തിനു കീഴടങ്ങിയത്​. വധു ബർലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്​. 

സംഭവത്തിൽ സമഗ്ര അന്വേഷണം തുടങ്ങിയതായി പൊലീസ്​ അറിയിച്ചു. സ്​ഫോടകവസ്​തുക്കൾ ഒളിപ്പിച്ച പൊതി നൽകിയവർക്കായുള്ള തെരച്ചിൽ തുടരുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsbridegroomwedding gift
News Summary - Groom and Grandmother dead in wedding gift explosion - India news
Next Story