Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീകരാക്രമണത്തിൽ ആറ് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്ക്

text_fields
bookmark_border
terror-attack-261019.jpg
cancel

ശ്രീനഗർ: സുരക്ഷാ സേനക്ക് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ആറ് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്ക്. കരൺ നഗറി ലെ കാകസാരായി മേഖലയിൽ ശനിയാഴ്ച വൈകീട്ട് 6.50ഓടെയാണ് ആക്രമണം.

കരൺ നഗർ പൊലീസ് സ്റ്റേഷന് നേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. പിന്നാലെ വെടിവെപ്പുമുണ്ടായി. തുടർന്ന് ഭീകരർക്ക് നേരെ സി.ആർ.പി.എഫും വെടിയുതിർത്തു.

പരിക്കേറ്റ ജവാന്മാരെ എസ്.എം.എച്ച്.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ ശക്തമാക്കി.

ജമ്മു കശ്മീരും ലഡാക്കും കേന്ദ്ര ഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആക്രമണം. ഒക്ടോബർ 31നാണ് ഔദ്യോഗിക പ്രഖ്യാപനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Grenade attack on security forces in Karan Nagar, 6 personnel injured
Next Story