Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷോപ്പിയാനിൽ...

ഷോപ്പിയാനിൽ ഭീകരാക്രമണം: എട്ടു പേർക്ക്​ പരിക്ക്​

text_fields
bookmark_border
ഷോപ്പിയാനിൽ ഭീകരാക്രമണം: എട്ടു പേർക്ക്​ പരിക്ക്​
cancel

​ശ്രീനഗർ: കശ്​മീരിലെ ഷോപ്പിയാനിൽ വീണ്ടും ഭീകരാക്രമണം. സുരക്ഷാ സൈനികരുടെ വാഹനവ്യൂഹത്തിന്​ നേരെ ഗ്രനേഡ്​ ആക്രമണമുണ്ടായി. സംഭവത്തിൽ രണ്ടു ജവാൻമാർക്കും ആറു സിവിലിയൻമാർക്കും ​ പരിക്കേറ്റു.
ഷോപ്പിയാൻ ടൗണിലൂടെ കടന്നുപോവുകയായിരുന്ന അർധസൈനിക വിഭാഗത്തി​െൻറ വാഹനവ്യൂഹത്തിന്​ നേരെ ഭീകരർ ഗ്രനേഡ്​ എറിയുകയായിരുന്നു. ഗ്രനേഡ്​ ലക്ഷ്യസ്ഥാനം തെറ്റി റോഡിലേക്ക്​ വീണ്​ പൊട്ടിത്തെറിച്ചു. പരിക്കേറ്റ സിവിലിയൻമാരിൽ അധികവും   പ്രായപൂർത്തിയാകാത്തവരാണ്​. ആക്രമണത്തിനു ശേഷം ഭീകരർ രക്ഷപ്പെട്ടു.

പാംപോറിലെ സർക്കാർ കെട്ടിടത്തിൽ തമ്പടിച്ചിരിക്കുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കെയാണ്​ ഷോപ്പിയാനിലും ആ​​ക്രമണമുണ്ടായിരിക്കുന്നത്​.
പാക്​ അധിനിവേശ കശ്​മീരിൽ ഇന്ത്യൻ ദൗത്യ സേന നടത്തിയ മിന്നലാക്രമണത്തിന്​ തിരിച്ചടിയായി ആക്രമണം നടത്താൻ 250 ഒാളം  ഭീകരർ നുഴഞ്ഞുകയറിയതായി ഇൻറലിജൻസ്​ റിപ്പോർട്ട്​ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terror attackconvoygranede attack
News Summary - Grenade Attack On Paramilitary Convoy In Shopian: 8 injured
Next Story