Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീനഗറിലെ സൺഡേ മാർക്കറ്റിൽ ഗ്രനേഡ് ആക്രമണം; 11 പേർക്ക് പരിക്ക്

text_fields
bookmark_border
ശ്രീനഗറിലെ സൺഡേ മാർക്കറ്റിൽ ഗ്രനേഡ് ആക്രമണം; 11 പേർക്ക് പരിക്ക്
cancel

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം. ലാല്‍ ചൗക്കിലെ സൺഡേ മാർക്കറ്റിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. സി.​ആ​ർ.​പി.​എ​ഫു​കാ​രെ ല​ക്ഷ്യ​മി​ട്ട് സ​മീ​പ​ത്തെ ​​ൈഫ്ല​ഓ​വ​റി​ൽ നി​ന്നാ​ണ് ഗ്ര​നേ​ഡ് എ​റി​ഞ്ഞ​ത്. ല​ക്ഷ്യം തെ​റ്റി മാ​ർ​ക്ക​റ്റി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ല​ശ്ക​റെ ത്വ​യ്യി​ബ​യു​ടെ പാ​കി​സ്താ​ൻ​കാ​ര​നാ​യ മു​തി​ർ​ന്ന ക​മാ​ൻ​ഡ​റെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം.

മിസ്ബ (17), ആസാന്‍ കലൂ (17), ഫൈസല്‍ അഹ്‌മ്മദ്(16), ഹബീബുള്ള റാത്തര്‍ (50), അല്‍ത്താഫ് അഹ്‌മ്മദ് സീര്‍ (21), ഊര്‍ ഫറൂഖ്, ഫൈസന്‍ മുഷ്താഖ് (20), സാഹിദ് (19), ഗുലാം മുഹമ്മദ് സോഫി (55), സുമയ്യ ജാന്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എത്ര ഗ്രനേഡുകളാണ് പൊട്ടിയത് എന്നുള്ള കാര്യം വ്യക്തമല്ല. ഞായറാഴ്ചയായതിനാല്‍ വന്‍ തിരക്കുണ്ടായിരുന്ന പ്രദേശത്ത് സുരക്ഷാ സേനയും ഉണ്ടായിരുന്നു. സുരക്ഷാസേനയെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നതാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച അഖ്‌നൂരില്‍ കരസേനയുടെ വാഹനവ്യൂഹം ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചിരുന്നു. രണ്ടുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിന് ശേഷമായിരുന്നു ഭീകരരെ വധിച്ചത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ജമ്മു കശ്മീരില്‍ അഞ്ചിടത്താണ് ആക്രമണം നടന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - grenade-attack-near-tourism-reception-centre-srinagar-morning-rush-hours-injuries
Next Story