വെള്ളം കയറിയത് അറിഞ്ഞിട്ടും ട്രെയിനിന് പച്ചക്കൊടി കാട്ടിയത് എന്തിന്?
text_fieldsമുംബൈ: ബദലാപുർ സ്റ്റേഷൻ പരിസരത്തെ റെയിൽവേ പാളങ്ങളിൽ വെള്ളം കയറിയത് അറിഞ്ഞിട്ട ും എന്തുകൊണ്ട് മുംബൈ- കോലാപുർ മഹാലക്ഷ്മി എക്സ്പ്രസ് ട്രെയിനിന് പച്ചക്കൊടി കാട്ടിയെന്ന ചോദ്യമുയരുന്നു. കൊങ്കൺ റെയിൽവേയിലെ ഉദ്യോഗസ്ഥരും ആക്ടിവിസ്റ്റുകളുമാണ് സെൻട്ര ൽ റെയിൽവേക്കെതിരെ ചോദ്യം ഉന്നയിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷണവും ആവശ്യപ്പെട്ട ു.
വെള്ളിയാഴ്ച രാത്രി എട്ടരക്കാണ് മുംബൈ സി.എസ്.ടിയിൽ നിന്നും 1052 യാത്രക്കാരുമായി ട്രെയിൻ പുറപ്പെട്ടത്. ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് രാത്രി 10ന് അംബർനാഥ് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടിരുന്നു. ശനിയാഴ്ച പുലർച്ച 3.35 ആണ് ട്രെയിൻ അവിടെനിന്നു യാത്ര തുടർന്നത്. പിന്നീട് ബദലാപുരിൽ എത്തിയ ട്രെയിൻ അൽപസമയത്തിനകം അവിടെനിന്നും യാത്ര തുടർന്നു. 3.53ഒാടെയാണ് ബദലാപുരിനും വാൻഗണിക്കും ഇടയിലുള്ള ചംതോളിയിൽ ട്രെയിൻ കുടുങ്ങിയത്.
ട്രാക്ക് വെള്ളത്തിനടിയിലായി എന്ന് അറിഞ്ഞിട്ടും ബദലാപുരിൽ ട്രെയിൻ എന്തുകൊണ്ട് പിടിച്ചിട്ടില്ല എന്നാണ് ചോദ്യം. ഇത്തരം സന്ദർഭങ്ങളിൽ ട്രാക്കുകൾ പരിശോധിച്ച ശേഷമേ ട്രെയിനുകളെ പോകാൻ അനുവദിക്കാവൂ എന്നത് സെൻട്രൽ റെയിൽവേ പാലിച്ചില്ലെന്നും ആരോപണമുണ്ട്. ലോക്കൽ ട്രെയിൻ മോട്ടോർമാൻമാർ ട്രാക്ക് വെള്ളത്തിലാണെന്ന് റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു.
എന്നാൽ, വെള്ളം ഇറങ്ങിത്തുടങ്ങിയതോടെയാണ് ട്രെയിൻ വിട്ടതെന്നും മഹാലക്ഷ്മി എക്സ്പ്രസ് ട്രെയിൻ വിടുന്നതിനു തൊട്ടുമുമ്പ് മറ്റൊരു ട്രെയിൻ അതുവഴി കടന്നുവന്നിരുന്നതായുമാണ് സെൻട്രൽ റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ വിട്ടശേഷം മഴ കനത്തതോടെ ട്രാക്കിൽ വീണ്ടും വെള്ളം കയറിയത്രെ. കനത്ത മഴയെ തുടർന്ന് ഉല്ലാസ് നദി നിറഞ്ഞുകവിഞ്ഞതാണ് പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണമായതെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
