Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപറിക്കാൻ ചെലവ്​ നാലു...

പറിക്കാൻ ചെലവ്​ നാലു രൂപ; വിറ്റാൽ കിട്ടുന്നത്​ മൂന്നു രൂപ...വിളവെടുക്കാതെ ചെടികൾ നശിപ്പിച്ച്​ പച്ചമുളക്​ കർഷകർ -VIDEO

text_fields
bookmark_border
Green Chilli farmers
cancel

ഭോപാൽ: മധ്യപ്രദേശിലെ പല ജില്ലകളിലും ഇക്കുറി പച്ചമുളക്​ കർഷകർക്ക്​ വൻ വിളവാണ്​ ലഭിച്ചത്​. പ്രത്യേകിച്ച്​ ഖാർഗോൺ, ബർവാനി ജില്ലകളിൽ. എന്നാൽ, അതിന്‍റെ ഒരു സന്തോഷവും ഇവിടുത്തെ കർഷകർക്കില്ല. പാടംനിറയെ വിളഞ്ഞുനിൽക്കുന്ന പച്ചമുളക്​ ഇക്കുറി വിളവെടുക്കു​ന്നില്ലെന്ന നിലപാടിലാണ്​ മിക്ക കർഷകരും. വിളവെടുക്കാനുള്ള കൂലി പോലും കിട്ടാത്ത രീതിയിലുള്ള വിലത്തകർച്ചയിൽ തകർന്നിരിക്കുകയാണവർ.

പച്ചമുളകിന്‍റെ മൊത്തവില 15-20 രൂപയാണ്​. ഉപഭോക്​താക്കൾ കടയിൽനിന്ന്​ വാങ്ങു​േമ്പാൾ പക്ഷേ, കിലോക്ക്​ 80 രൂപ വരെ കൊടു​ക്കണം. എന്നാൽ, പാവപ്പെട്ട കർഷകന്​ ലഭിക്കുന്നതാവ​ട്ടെ കിലോക്ക്​ കേവലം 3-6 രൂപ. മാർക്കറ്റിൽ വിലയുണ്ടെങ്കിലും കർഷകന്​ അതിന്‍റെ ആനുകൂല്യമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ വിളവെടുക്കാതെ കൃഷി നശിപ്പിച്ചുകളയേണ്ടി വരുന്നവരുടെ കണ്ണീരാണീ മണ്ണിലിപ്പോൾ.


'ഇക്കുറി ഞാൻ വിളവെടുക്കുന്നില്ല. മുളകിന്‍റെ വില മാർക്കറ്റിൽ പറ്റേ കുറവാണ്​. പറിച്ചാൽ, ചെലവ്​ തുക പോലും കിട്ടില്ല'-ബർവാനിയിലെ റെഹ്​ഗൂൺ ഗ്രാമത്തിലെ പച്ചമുളക്​ കർഷകനായ അജയ്​ കാഗ്​ പറയുന്നു. 11 വർഷമായി പച്ചമുളക്​ കൃഷിയിറക്കുന്ന ഈ 45കാരൻ ഇക്കുറി 20 ഏക്കറിലാണ്​ കൃഷി ചെയ്​തിട്ടുള്ളത്​.

'ഒരു കിലോ പച്ചമുളക്​ പറിച്ചെടുക്കാൻ കിലോക്ക്​ മൂന്നു മുതൽ നാലുവരെ രൂപ ചെലവു വരും. ക്വിന്‍റലിന്​ 300 രൂപ. ഓരോ ക്വിന്‍റൽ മുളകും പാക്ക്​ ചെയ്യാൻ 40 രൂപയുടെ പ്ലാസ്റ്റിക്​ വാങ്ങണം. പറിച്ചെടുത്ത മുളക്​​ ഇപ്പോൾ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റാൽ കിട്ടുക മൂന്നുമുതൽ ആറുരൂപ വരെ മാത്രം. പറിച്ചെടുക്കാൻ ക്വിന്‍റലിന്​ 340 രൂപ ചെലവ്​ ചെയ്​ത്​ 300 രൂപക്ക്​ വിറ്റിട്ട്​ എന്തു കാര്യം?' കഴിഞ്ഞ വർഷം ഇതേ സമയത്ത്​ പച്ചമുളകിന്​ കിലോക്ക്​ 55 രൂപവരെ കർഷകന്​ ലഭിച്ചിരുന്നുവെന്ന്​ കാഗ്​ പറഞ്ഞു.


അജയ്​ കാഗ്​


റെഹ്​ഗൂണിൽ 90 ശതമാനം ആളുകളും പച്ചമുളക്​ കൃഷി ചെയ്യുന്നവരാണ്​. ലോഡ്​ കണക്കിന്​ മുളകാണ്​ ഇവിടെനിന്ന്​ മാർക്കറ്റുകളിൽ എത്താറുള്ളത്​. എന്നാൽ, ഇക്കുറി വില പറ്റേ കുറഞ്ഞതിനാൽ റെഹ്​ഗുണിൽനിന്ന്​ കർഷകർ മാർക്കറ്റിലേക്ക്​ ഒന്നും അയക്കുന്നില്ല. പച്ചമുളക് കൃഷി വിളവെടുക്കാതെ കർഷകർ നശിപ്പിക്കുന്നതിന്‍റെ വിഡി​േയാ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.

മധ്യപ്രദേശിലെ പച്ചമുളക് കർഷകരുടെ ദുരിതാവസ്​ഥയോളമില്ലെങ്കിലും നാസിക്​ ഉൾപെടെ മഹാരാഷ്​ട്രയിലെ കർഷകരുടെ അവസ്​ഥയും ഭിന്നമല്ല. നാഷനൽ ഹോർട്ടികൾചർ ബോർഡിന്‍റെ കണക്കുപ്രകാരം മുംബൈയിലെ മാർക്കറ്റുകളിൽ സെപ്​റ്റംബർ ​ഒന്നിന്​ പച്ചമുളക് വില ക്വിന്‍റലിന്​ 1500-2000 രൂപയാണ്​. ഒരു മാസം മുമ്പ്​ വില 3000-5000 രൂപ ആയിരുന്നതാണ്​ ഒറ്റയടിക്ക്​ കുറഞ്ഞത്​. കഴിഞ്ഞ വർഷം സെപ്​റ്റംബറിൽ 3500 രൂപക്കും 4200 രൂപക്കും ഇടയിലായിരുന്നു പച്ചമുളക് ക്വിന്‍റൽ വില.



ഡൽഹി ആസാദ്​പൂരിലെ അഗ്രികൾചറൽ പ്രൊഡ്യൂസ്​ മാർക്കറ്റ്​ കമ്മിറ്റി സെപ്​റ്റംബർ ഒമ്പതിന്​ പച്ചമുളക് വിൽപന നടത്തിയത്​ ക്വിന്‍റലിന്​ 1,880-2,000 രൂപക്കാണ്​. ആഗസ്റ്റ്​ മൂന്നിന്​ 3,000-4,000 രൂപക്ക്​ വിൽപന നടന്നിടത്താണിത്​. ഉത്തർപ്രദേശിൽ ലഖ്​നോയിലെ പോഷ്​ ഏരിയയിൽ പച്ചമുളകിന്​ മാർക്കറ്റിൽ ഉപഭോക്​താവ്​ നൽകേണ്ട വില കിലോക്ക്​ 80 രൂപയാണ്​. കർഷകന്​ കിലോക്ക്​ 3-6 രൂപ വില കിട്ടുന്ന മധ്യപ്രദേശിലെ ഖാർഗോണിലും മാർക്കറ്റിൽനിന്ന്​ വാങ്ങു​േമ്പാൾ കിലോക്ക്​ 40 രൂപ നൽകേണ്ടി വരുന്നുണ്ട്​.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Green ChilliGreen Chilli Farmers
News Summary - Green chilli farmers destroy plants without harvesting - VIDEO
Next Story