സവർക്കറെ അപമാനിച്ചതിന് രാഹുൽ വലിയ വില കൊടുക്കേണ്ടി വരും -ഹിമന്ത ബിശ്വ ശർമ
text_fieldsഅസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
ന്യൂഡൽഹി: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാതെ ഭാരത് ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പരിഹാസവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ദിവസങ്ങളോളം താൻ രഹുൽ ഗാന്ധിയെ നിരീക്ഷിച്ചപ്പോൾ അദ്ദേഹത്തിൽ ഒരുശീലം കണ്ടെത്തിയിട്ടുണ്ട്. ഗുവാഹത്തിയിൽ ക്രിക്കറ്റ് മാച്ച് നടക്കുന്നുണ്ടെന്ന് കരുതുക. അദ്ദേഹം ഗുജറാത്തിൽ ബാറ്റും പാഡുമേന്തി നടക്കും. അദ്ദേഹം തയാറായി നിൽക്കും, പക്ഷേ, ഒരിക്കലും കളത്തിലിറങ്ങില്ല. - ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
രാഹുലിന്റെ സവർക്കറെ കുറിച്ചുള്ള പരാമർശത്തെ സംബന്ധിച്ച് എനിക്ക് പറയാനുള്ളത്, രാഹുലിന് ചരിത്രത്തെ കുറിച്ച് അറിയില്ല എന്നാണ്. അദ്ദേഹത്തിന് വായനയില്ലാത്തതിനാൽ ആരെങ്കിലും അതെകുറിച്ച് പറഞ്ഞുകൊടുക്കണം. സവർക്കറെ അപമാനിച്ചതിലൂടെ മഹാ അപരാധമാണ് അദ്ദേഹം ചെയ്തത്. അതിന് അദ്ദേഹം രാഷ്ട്രീയമായി വലിയ വില കൊടുക്കേണ്ടി വരും.
കോൺഗ്രസും ആംആദ്മി പാർട്ടിയും ഗുജറാത്ത് തെരഞ്ഞെടുപ്പിൽ രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്നും ബി.ജെ.പിക്കെതിരെ മത്സരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഹിമന്ത ഗുജറാത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

