അഭയം നൽകിയതിന് ഇന്ത്യൻ ജനതയോട് നന്ദിയുണ്ടെന്ന് ശൈഖ് ഹസീന
text_fieldsന്യൂഡൽഹി: മുഹമ്മദ് യുനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിനെ വിമർശിച്ച് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന.അക്രമവും തീവ്രവാദവും പ്രോൽസാഹിപ്പിക്കുന്ന മുഹമ്മദ് യുനുസിന്റെ നിലപാടാണ് ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധം വഷളാവാൻ കാരണമെന്ന് ശൈഖ് ഹസീന പറഞ്ഞു.
യുനുസ് തീവ്രാദികളെ സ്പോൺസർ ചെയ്യുകയാണ്. ഇത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളാക്കും. സുരക്ഷിതമായ സ്വർഗം താമസിക്കുന്നതിനായി ഒരുക്കിയതിന് ഇന്ത്യൻ ജനതയോട് നന്ദി പറയുകയാണെന്നും ശൈഖ് ഹസീന പറഞ്ഞു. വരാനിരിക്കുന്ന ദേശീയമാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പരാമർശം
സേനകളോട് ആളുകളെ ആക്രമിക്കാൻ താൻ നിർദേശം നൽകിയെന്നത് തെളിയിക്കാനുള്ള യാതൊരു തെളിവുമില്ല. ഇക്കാര്യം കോടതിയിൽ ബോധ്യപ്പെടുത്താൻ തനിക്ക് കഴിയും. എന്നാൽ, സ്വതന്ത്രമായ നീതിന്യായ സംവിധാനമല്ല ഇപ്പോൾ ബംഗ്ലാദേശിൽ നിലനിൽക്കുന്നതെന്നും ശൈഖ് ഹസീന പറഞ്ഞു. അകാരമായാണ് തന്റെ പാർട്ടിയെ നിരോധിച്ചത്. അതിനെതിരെ നിയമപരമായ പോരാടുമെന്നും ശൈഖ് ഹസീന പറഞ്ഞു.
നിയമപരമായ മാർഗങ്ങളിലൂടെയാണ് താനും തന്റെ പാർട്ടിയും അധികാരത്തിൽ എത്തിയത്. എന്നാൽ, നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ അധികാരം പിടിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ശൈഖ് ഹസീന കുറ്റപ്പെടുത്തി. ഡൽഹിയിൽ സ്വതന്ത്ര ജീവിതം നയിക്കുമ്പോഴും സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള ആഗ്രഹം മനസിൽ സൂക്ഷിക്കുന്നുവെന്ന് നേരത്തെ പുറത്ത് വന്ന ഒരു അഭിമുഖത്തിൽ ശൈഖ് ഹസീന വ്യക്തമാക്കിയിരുന്നു.
വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ, 2024 ഓഗസ്റ്റിലാണ് ഹസീന ഇന്ത്യയിലെത്തിയത്. നോബൽ പുരസ്കാര ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഗവൺമെന്റാണ് നിലവിൽ ബംഗ്ളാദേശ് ഭരിക്കുന്നത്. രാജ്യം ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെയാണ് ഹസീന നിലപാട് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

