Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹോളി ആഘോഷത്തിനിടെ...

ഹോളി ആഘോഷത്തിനിടെ ദേഹത്ത് കളർ വിതറി; പേരക്കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് മുത്തശ്ശി

text_fields
bookmark_border
ഹോളി ആഘോഷത്തിനിടെ ദേഹത്ത് കളർ വിതറി; പേരക്കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് മുത്തശ്ശി
cancel

നാഗ്പൂർ: ഹോളി ആഘേഷത്തിനിടെ ദേഹത്ത് കളർ വിതറിയതിൽ ദേഷ്യപ്പെട്ട് മുത്തശ്ശി നാലു വയസ്സുകാരന്‍റെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഹോളി ആഘോഷിക്കുന്നതിനിടെ കുട്ടി കളർ വെള്ളം മുത്തശ്ശിയുടെ ദേഹത്തൊഴിച്ചതിൽ അവർ പ്രകോപിതയാവുകയായിരുന്നു.

പെട്ടെന്ന് കയ്യിലുണ്ടായിരുന്ന ചൂടുവെള്ളെം മുഴുവനായും കുട്ടിയുടെ ദേഹത്തേക്കൊഴിച്ചു. തിളച്ച വെള്ളം വീണ് കുട്ടിയുടെ ശരീരത്തിൽ 45 ശതമാനം പൊള്ളലാണ് ഉണ്ടായത്. സമൂഹമാധ്യമഹങ്ങളിൽ ഇവർക്കെതിരെ കേസെടുക്കാനുള്ള നിരവധി ആഹ്വാനങ്ങളാണ് ഉയരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraHoli CelebrationHot WaterIndia News
News Summary - Grandmother pours boiling water on grandson after colouring him during Holi celebrations
Next Story