ജസ്റ്റിസ് എസ്. മുരളീധറിന് ഡൽഹി ൈഹക്കോടതിയിൽ ഗംഭീര യാത്രയയപ്പ്
text_fieldsന്യൂഡൽഹി: നീതി വിജയിക്കേണ്ട ഘട്ടങ്ങളിൽ അത് അങ്ങനെ തെന്ന സംഭവിക്കുമെന്നും എന്നും സ ത്യത്തോടൊപ്പം നിലകൊള്ളണമെന്നും ജസ്റ്റിസ് മുരളീധർ. തെൻറ സ്ഥലംമാറ്റം സംബന് ധിച്ച് പരാതിയൊന്നുമില്ലെന്നും ജസ്റ്റിസ് മുരളീധർ പറഞ്ഞു. ഡൽഹി ഹൈകോടതിയിൽ സം ഘടിപ്പിച്ച യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബ്-ഹരിയാന ഹൈ കോടതിയിലേക്ക് മാറ്റുന്ന കൊളീജിയം ശിപാർശയെ തുടർന്നുള്ള തീരുമാനം ഫെബ്രുവരി 17ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അറിയിച്ചിരുന്നു.
താൻ ഡൽഹിയിൽനിന്ന് പഞ്ചാബ്-ഹരിയാന കോടതിയിലേക്ക് മാറണമെന്നാണ് തീരുമാനമെങ്കിൽ, അത് അംഗീകരിക്കുന്നതിന് തടസ്സമില്ല- മുരളീധർ ചടങ്ങിൽ പറഞ്ഞു.
ഡൽഹി കലാപത്തിന് വഴിമരുന്നിട്ട ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രസംഗത്തിനെതിരെ കേസെടുക്കാത്തതിൽ മുരളീധർ അധ്യക്ഷനായ ബെഞ്ച് ഡൽഹി പൊലീസിനെ നിശിതമായി വിമർശിച്ചതിന് പിന്നാലെ ഫെബ്രുവരി 26ന് അർധരാത്രി കേന്ദ്രം അദ്ദേഹത്തെ സ്ഥലംമാറ്റിയത് വലിയ വിവാദമായിരുന്നു.
അഭിഭാഷകർക്കും സഹപ്രവർത്തകർക്കും ജസ്റ്റിസ് എസ്. മുരളീധറിനോടുള്ള ആദരം വ്യക്തമാക്കുന്നതായിരുന്നു യാത്രയയപ്പ്. സംസാരിച്ചവർ മുരളീധറിെൻറ പ്രവർത്തന മികവിനെ വാനോളം പുകഴ്ത്തി.
ഏത് നിയമക്കുരുക്കും അഴിച്ച് തീരുമാനമെടുക്കാനാകുന്ന ജഡ്ജിയെ ആണ് നമുക്ക് നഷ്ടമാകുന്നതെന്ന് ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ പറഞ്ഞു. നമ്മുടെ ഹൈകോടതിയുടെ കോഹിനൂർ രത്നം 100 കിലോമീറ്റർ അകലേക്ക് മാറുകയാണെന്ന് ഡൽഹി ഹൈകോടതി ബാർ അസോസിയേഷൻ സെക്രട്ടറി ആഭിജാത് അഭിപ്രായപ്പെട്ടു.സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച യാത്രയയപ്പ് ഫോട്ടോകൾ നിരവധി പേർ ഷെയർ ചെയ്തു.
"When justice has to triumph, it will triumph", Justice S Muralidhar at Farewell ceremony in Delhi High Courthttps://t.co/3tJPLjVzUX
— Bar & Bench (@barandbench) March 5, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
