സി.ബി.എസ്.ഇ സ്കൂളുകൾക്കും ഗ്രേഡിങ്
text_fields
ന്യൂഡൽഹി: സി.ബി.എസ്.ഇ സ്കൂളുകളുടെ വിദ്യാഭ്യാസനിലവാരവും അടിസ്ഥാന സൗകര്യങ്ങളും പരിശോധിച്ച് കേന്ദ്രസർക്കാർ േഗ്രഡിങ് നൽകുന്നു. സി.ബി.എസ്.ഇക്കു കീഴിൽ രജിസ്റ്റർ ചെയ്ത 18,000 സ്കൂളുകളിലാണ് വിദ്യാഭ്യാസനിലവാരം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പരിശോധിച്ച് റാങ്ക് നൽകുന്നത്.
നിലവിൽ രാജ്യത്തെ സർവകലാശാലകൾക്കും കോളജുകൾക്കും റാങ്ക് നൽകുന്ന സംവിധാനം സി.ബി.എസ്.ഇ സ്കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർതീരുമാനമെന്ന് സി.ബി.എസ്.ഇ ചെയർമാൻ ആർ.കെ. ചതുർവേദി പറഞ്ഞു.
കൂടാതെ അക്കാദമിക്കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സി.ബി.എസ്.ഇ, എ.െഎ.സി.ടി.ഇ സ്ഥാപനങ്ങളെ മറ്റ് പരീക്ഷനടത്തിപ്പുചുമതലകളിൽ നിന്ന് ഒഴിവാക്കും. പകരം പരീക്ഷനടത്തിപ്പുചുമതല ദേശീയപരീക്ഷഏജൻസിക്ക് നൽകാനും സർക്കാർ തീരുമാനിച്ചു. അതേസമയം, ഒമ്പതാം ക്ലാസ് വരെ വിദ്യാർഥികളെ തോൽപിക്കാൻ പാടില്ലെന്ന നയത്തിൽ മാറ്റംവരുത്താൻ പുതിയ ബിൽ കൊണ്ടുവരാൻ തീരുമാനിച്ചതായി മാനവവിഭവശേഷിമന്ത്രി പ്രകാശ് ജാവ്േദക്കർ പറഞ്ഞു.
അഞ്ച്, എട്ട് ക്ലാസുകളിലെ പരീക്ഷകളിൽ പരാജയപ്പെടുന്നവരെ തോൽപിക്കാൻ വ്യവസ്ഥയുള്ളതായിരിക്കും ബിൽ. പരാജയപ്പെടുന്നവർക്ക് ജൂണിൽ ഒരവസരം കൂടി നൽകും. അതിലും ജയിക്കാനായില്ലെങ്കിൽ ക്ലാസ്കയറ്റം നൽകില്ല. പുതിയ ബില്ലിൽ സംസ്ഥാനങ്ങൾക്ക് വിവേചനാധികാരം നൽകും. നാല് സംസ്ഥാനങ്ങൾക്ക് മാത്രമാണ് നിലവിലെ നയം തുടരണമെന്ന നിലപാടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷസർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കും. ഇൗവർഷം പുതിയ ബി.എഡ് കോളജുകൾക്ക് അനുമതി നൽകേെണ്ടന്ന് മാനവവിഭവശേഷി മന്ത്രാലയം തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
