പാവപ്പെട്ടവരുടെ ജീവിത നിലവാരം മാറ്റുന്നതിന് മുൻഗണന -മോദി
text_fieldsന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിത നിലവാരവും അടിസ്ഥാന ജീവിതസൗകര്യങ്ങളും മാറ്റുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ചേർന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. യോഗശേഷം കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വായിച്ച പാർട്ടി പ്രവർത്തകർക്കുള്ള പ്രധാനമന്ത്രിയുടെ സന്ദേശത്തിലാണ് ഇക്കാര്യമുള്ളത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിര കൈക്കൊണ്ട നോട്ട് നിരോധനം ദീർഘകാല പദ്ധതിയാണെന്നും, കറൻസിയുടെ അനിയന്ത്രിതമായ ഒഴുക്കിനും അഴിമതിക്കും നോട്ട്നിരോധത്തിലൂടെ തടസ്സമുണ്ടായെന്നും മോദി പറഞ്ഞു.
പാവപ്പെട്ടവരയും ദരിദ്രരെയും തിരഞ്ഞെടുപ്പിലെ വോട്ട് ബാങ്കായി കാണരുതെന്നും യോഗത്തിൽ ബി.ജെ.പി പ്രവർത്തകരോട് മോദി പറഞ്ഞു. നോട്ട് നിരോധത്തെ പിന്തുണക്കുന്ന ദരിദ്രവിഭാഗത്തിൻെറ മനസ്സിന് അഭിവാദ്യമർപിക്കുന്നതായും മോദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
