Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2020 10:36 AM GMT Updated On
date_range 21 Oct 2020 10:36 AM GMT30 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ്; ഉടൻ വിതരണം ചെയ്യുമെന്ന് പ്രകാശ് ജാവ്ദേക്കർ
text_fieldsbookmark_border
ന്യൂഡൽഹി: 30 ലക്ഷം ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ. ഇതിനായി 3,737 കോടി രൂപ മാറ്റിവെച്ചുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ അറിയിച്ചു. നോൺ ഗസ്റ്റഡ് തസ്തികയിലുള്ള ജീവനക്കാർക്കാണ് ബോണസ് നൽകുക.
ബോണസ് നൽകുന്നതിലൂടെ രാജ്യത്തെ ഉപഭോഗം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഒറ്റത്തവണയായി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാവും പണം നൽകുക. വിജയദശമിക്ക് മുമ്പ് പണം അക്കൗണ്ടുകളിലെത്തിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഒക്ടോബർ 12ന് സമ്പദ്വ്യവസ്ഥയുടെ ഉണർവിനായി ധനമന്ത്രി നിർമല സീതാരാമൻ 73,000 കോടിയുടെ രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എൽ.ടി.സി കാഷ് വൗച്ചറും ഉത്സവകാലത്തേക്കുള്ള പ്രത്യേക അഡ്വാൻസും പൊതുമേഖല ജീവനക്കാർക്ക് നൽകുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.
Next Story