ലക്നോ: ഉത്തര്‍പ്രദേശിലെ ഒരു മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആയുഷ് വകുപ്പ് മന്ത്രി ധരം സിംഗ് സൈനിക്കാണ് രോഗം സ്ഥിരീകരിച്ചത്. സഹാറന്‍പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് ധരം സിംഗ്. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലുള്ളവരെയെല്ലാം ക്വാറന്‍റീനിലാക്കി. യോഗി മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.
നേരത്തെ മന്ത്രിസഭയിലെ റൂറല്‍ ഡെവലപ്‌മെന്‍റ് മന്ത്രിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന്‍ കീഴില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍. മാസ്ക് ധരിക്കാതിരിക്കലും ശാരീരിക അകലം പാലിക്കാതിരിക്കലും ഇനി ശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാകും. കോവിഡ് കേസുകള്‍ വര്‍ധിക്കുകയും നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.