അതിർത്തിയിലും നിയന്ത്രണരേഖയിലും ബങ്കറുകൾ സ്ഥാപിക്കുമെന്ന് ഉമർ അബ്ദുല്ല; നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകും
text_fieldsകുപ് വാര: പാകിസ്താൻ ഷെല്ലാക്രമണത്തിൽ വീടുകൾ തകർന്നത് അടക്കമുള്ള നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. പാക് ഷെല്ലാക്രമണത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, മദ്രസകൾ എന്നിവക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നാശനഷ്ടത്തിന്‍റെ കണക്ക് ജില്ല കലക്ടർ ശേഖരിക്കും. രണ്ട് ദിവസം കൊണ്ട് വിവര ശേഖരണം പൂർത്തിയാകും. തുടർന്ന് നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിക്കും. അതിർത്തിയിലും നിയന്ത്രണരേഖയിലും ബങ്കറുകൾ സ്ഥാപിക്കുമെന്നും ഉമർ അബ്ദുല്ല വ്യക്തമാക്കി.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ തുടരണം. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്കും സമാധാനത്തോടെ ജീവിക്കണം. ജനങ്ങൾക്ക് വെടിനിർത്തൽ ആവശ്യമാണെന്നും ദൂരെ, ടെലിവിഷൻ ചാനലുകളിൽ ഇരിക്കുന്നവർക്കാണ് വെടിനിർത്തലിനോട് വിമുഖത എന്നും ഉമർ അബ്ദുല്ല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

