ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജെയ്റ്റ്ലി അഭിപ്രായം പറഞ്ഞത്.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്നാണ് സർക്കാറിെൻറ അഭിപ്രായം. എന്നാൽ, അത് നേരത്തെ നടത്തേണ്ട സാഹചര്യമില്ല. മധ്യപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്സഭ തെരഞ്ഞെടുപ്പ് നടത്തില്ലെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
2019ലാണ് നരേന്ദ്ര മോദി നയിക്കുന്ന എൻ.ഡി.എ സർക്കാറിെൻറ കാലാവധി പൂർത്തിയാകുന്നത്. അതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് വ്യക്തതയുമായി അരുൺ ജെയ്റ്റ്ലി ഇപ്പോൾ രംഗത്തെത്തിയത്.