Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Priyanka Chaturvedi
cancel
Homechevron_rightNewschevron_rightIndiachevron_right'രാജ്യസഭയെ ജനാധിപത്യ...

'രാജ്യസഭയെ ജനാധിപത്യ മ്യൂസിയമാക്കി' ഏകപക്ഷീയമായി ബില്ലുകൾ പാസാക്കുന്നതിനെതിരെ ശിവസേന എം.പി

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാർ ഏകപക്ഷീയമായി ബില്ലുകൾ പാസാക്കുന്നതിനെതിരെ ശിവസേന എം.പി പ്രിയങ്ക ചതുർവേദി. ജനാധിപത്യത്തി​െൻറ ക്ഷേത്രത്തെ ജനാധിപത്യത്തി​െൻറതന്നെ മ്യൂസിയമാക്കി മാറ്റിയെന്നും അവർ കുറ്റപ്പെടുത്തി.

'ബില്ലുകൾ ഓർഡിനൻസുകളിലൂടെ അവതരിപ്പിക്കുന്നു. വിശദമായ ചർ​ച്ചയോ വോ​​ട്ടെടുപ്പോ ഇല്ലാതെയും സെലക്ഷൻ കമ്മിറ്റിക്ക്​ വിടാതെയും പാസാക്കുന്നു. പ്രതിപക്ഷത്തി​െൻറ ഭാഗം കേൾക്കാതെ ഇന്ന് രാജ്യസഭ ഒമ്പത്​ ബില്ലുകൾ പാസാക്കി. നാ​െള അവ തൊഴിൽ ബില്ലുകളായിരിക്കാം. ജനാധിപത്യത്തിെൻറ ക്ഷേത്രം മുതൽ ജനാധിപത്യത്തി​െൻറ മ്യൂസിയം വരെ?' പ്രിയങ്ക ചതുർവേദി ട്വീറ്റ്​ ചെയ്​തു.

വിവാദമായ കാർഷിക ബില്ലുകൾ ഉൾപ്പെടെ രാജ്യസഭയിൽ പ്രതിപക്ഷത്തി​െൻറ എതിർപ്പിനെ വകവെക്കാതെ ​ബി.​െജ.പി ഭരണകൂടം ഏകപക്ഷീയമായി പാസാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യസഭയും ലോക്​സഭയും പ്രതിപക്ഷത്തി​െൻറ എതിർപ്പിനെ തുടർന്ന്​ തടസപ്പെട്ടു. രാജ്യസഭയിലെ കാർഷിക ബില്ലിനെതിരെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്​ എട്ടു എം.പിമാരെ സസ്​പെൻഡ്​ ചെയ്​തിരിക്കുകയാണ്​. അതിൽ പ്രതിഷേധിച്ച്​​ കോൺഗ്രസ്​ നേതൃത്വത്തിലുള്ള പ്രതിപക്ഷം ​േലാക്​സഭയും ബഹിഷ്​കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:democracyShiv Sena MPPriyanka ChaturvediParliament
News Summary - govt turning Parliament into museum of democracy Shiv Sena MP Priyanka Chaturvedi
Next Story