Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർഷിക നിയമങ്ങൾ...

കാർഷിക നിയമങ്ങൾ പിൻവലിക്കൽ: നടപടിക്രമം ഇങ്ങനെ

text_fields
bookmark_border
കാർഷിക നിയമങ്ങൾ പിൻവലിക്കൽ: നടപടിക്രമം ഇങ്ങനെ
cancel

ന്യൂഡൽഹി: ഗുരു നാനാക്ക്​ ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാഴാണ്​ മൂന്ന്​ കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്​. പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കാൻ ചില നടപടി ക്രമങ്ങൾ കൂടി പൂർത്തിയാകേണ്ടതുണ്ട്​. ഇതിനുള്ള നടപടികൾ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ തുടക്കം കുറിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ഒരു നിയമം കൊണ്ടു വരാൻ പാർലമെന്‍റിൽ സ്വീകരിക്കുന്ന അതേ നടപടികൾ തന്നെ പിൻവലിക്കാനും വേണം. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പാർലമെന്‍റിൽ ഭേദഗതി ബിൽ കൊണ്ടു വരണം. ബില്ലിൻമേൽ ചർച്ച നടത്തി വോട്ടിനിട്ട്​ അത്​ പാസാക്കണം. നവംബർ 29നാണ്​ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം തുടങ്ങുന്നത്​. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ഭേദഗതി ബിൽ അവതരിപ്പിച്ചാൽ പ്രതിപക്ഷം അതിനെ അനുകൂലിക്കുമെന്ന്​ ഉറപ്പാണ്​.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എതിർപ്പുയർന്ന മൂന്ന്​ നിയമങ്ങളും പിൻവലിക്കുന്നുവെന്നാണ്​​ മോദി പറഞ്ഞത്​. രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാഴാണ്​ പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. പാർലമെന്‍റിൽ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമം ചിലർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ്​ ഇത്​ പിൻവലിക്കാൻ തീരുമാനിച്ചത്​. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ്​ സർക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farm Lawfarmers protest
News Summary - Govt to withdraw farm laws. How is a law repealed in India?
Next Story