Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുർഗ പൂജ കമ്മിറ്റികൾക്ക് സർക്കാർ 50,000 രൂപ വീതം നൽകും -മമത
text_fieldsbookmark_border
photo: ndtv
കൊൽക്കത്ത: ദുർഗ പൂജ കമ്മിറ്റികൾക്ക് സംസ്ഥാന സർക്കാർ 50,000 രൂപ വീതം നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദുർഗ പൂജക്ക് മുന്നോടിയായി 80,000 തെരുവുകച്ചവടക്കാർക്ക് 2000 രൂപ വീതം ഒറ്റത്തവണ സഹായവും നൽകും. ഒക്ടോബർ 22 മുതൽ ഒരാഴ്ചക്കാലമാണ് പൂജ നടക്കുക. പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണിത്.
കോവിഡ് സാഹചര്യത്തിൽ പൂജക്ക് വേണ്ടി ഒരുക്കുന്ന പന്തൽ നാല് വശങ്ങളിലും തുറന്നതായിരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. പന്തലുകളുടെ പ്രവേശനകവാടങ്ങളിൽ സാനിറ്റൈസറുകൾ സ്ഥാപിക്കണം. മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണം. പന്തലുകളിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കരുതെന്നും മമത ബാനർജി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

