Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നിർമിത ബുദ്ധിക്ക് അതിരുകൾ വേണം'; പുതിയ എ.ഐ നിയമത്തിന് കർശന നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ

text_fields
bookmark_border
നിർമിത ബുദ്ധിക്ക് അതിരുകൾ വേണം; പുതിയ എ.ഐ നിയമത്തിന് കർശന നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ
cancel

ന്യൂഡൽഹി: എ.ഐ സാങ്കേതികവിദ്യ ഉയർത്തുന്ന അപകടസാധ്യതകൾ നിയമനിർമാണം ആവശ്യമായ ഘട്ടത്തിലെത്തിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. പുതിയ എ.ഐ നിയമം രൂപീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കൂടിയാലോചനാ രേഖ പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു. ന്യൂഡൽഹിയിൽ നടന്ന എൻ.ഡി.ടി.വി വേൾഡ് സമ്മിറ്റിൽ സംസാരിക്കവെയാണ് കേന്ദ്ര മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

സാങ്കേതികവിദ്യയുടെ നിയന്ത്രണം പൂർണമായും മനുഷ്യന്റെ കൈകളിൽ തന്നെ നിലനിർത്തുന്ന രീതിയിലായിരിക്കും പുതിയ നിയമനിർമണമെന്ന് മന്ത്രി പറഞ്ഞു. 'എ.ഐയുടെ അപകടസാധ്യതകൾ നിയമം കൊണ്ടുവരേണ്ട പരിധി കടന്നിരിക്കുകയാണ്. ഈ പുതിയ സാങ്കേതികവിദ്യ മൂലമുണ്ടാകുന്ന ദോഷങ്ങൾ നിയന്ത്രിക്കാൻ പുതിയൊരു നിയമസംവിധാനം ആവശ്യമാണ്. അതിനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്,' മന്ത്രി പറഞ്ഞു.

നേരത്തെ പ്രത്യേക എ.ഐ നിയമത്തിന് പകരം നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തിയാൽ മതിയെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ എ.ഐ ഏജന്റുകളുടെ കടന്നുവരവും ഉത്തരവാദിത്തമില്ലായ്മയും സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്താണ് പുതിയ സമഗ്ര നിയമത്തിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചത്.

നൂതന സാങ്കേതികവിദ്യകളെയും കണ്ടുപിടുത്തങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ പൗരന്മാരുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുകയെന്നതാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ആഗോളതലത്തിൽ സാങ്കേതിക വിദ്യക്ക് അതിരുകളില്ലാത്തതിനാൽ ലോകരാജ്യങ്ങളുമായി സഹകരിച്ചായിരിക്കും ഈ രംഗത്തെ നിയമ നിർമാണം സാധ്യമാക്കുക. ആണവ മേഖലയിൽ ലോകരാജ്യങ്ങൾ ഒന്നിച്ചിരുന്ന് ഉണ്ടാക്കിയ അന്താരാഷ്ട്ര കരാറുകൾക്ക് സമാനമായ മാതൃക എ.ഐ രംഗത്തും ആവശ്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ബാങ്കിങ്, ഇൻഷുറൻസ് തുടങ്ങിയ ഉൽപ്പാദന-സേവന മേഖലകളിലുള്ള ഉപഭോക്താക്കൾ, വ്യവസായ പ്രമുഖർ, പൊതുജനങ്ങൾ തുടങ്ങിയവരിൽ നിന്നും അഭിപ്രായങ്ങൾ രൂപീകരിച്ച ശേഷമായിരിക്കും നിയമത്തിന്റെ അന്തിമ കരട് തയാറാക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Govt to issue consultation paper on a new AI law in ‘coming weeks’: Ashwini Vaishnaw
Next Story