Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലെ മുഴുവൻ...

ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും വാക്​സിൻ സൗജന്യമായി നൽകില്ലെന്ന്​ നീതി ആയോഗ്​ അംഗം

text_fields
bookmark_border
ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും വാക്​സിൻ സൗജന്യമായി നൽകില്ലെന്ന്​ നീതി ആയോഗ്​ അംഗം
cancel

​ന്യൂഡൽഹി: ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും കോവിഡ്​ വാക്​സിൻ സൗജന്യമായി നൽകില്ലെന്ന്​ കോവിഡ്​ ടാസ്​ക്​ ഫോഴ്​സ്​ അധ്യക്ഷനും നീതി ആയോഗ്​ അംഗവുമായ ഡോ.വിനോദ്​ പോൾ. ആദ്യഘട്ടത്തിലുള്ള 30 കോടി പേർക്കായിരിക്കും വാക്​സിൻ സൗജന്യമായി വിതരണം ചെയ്യുകയെന്ന്​ അദ്ദേഹം പറഞ്ഞു.

അടുത്ത ആറ്​ മുതൽ എട്ട്​ മാസത്തിനുള്ള മുൻഗണന വിഭാഗങ്ങൾക്കും വാക്​സിൻ വിതരണം ചെയ്യും. കോവിഡ്​ ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളവർക്കാണ്​ ഈ ഘട്ടത്തിൽ വാക്​സിൻ വിതരണം ചെയ്യുക. ഇവർക്കൊപ്പം കോവിഡ്​ പ്രതിരോധത്തിന്‍റെ മുൻനിര പോരാളികൾക്കും വാക്​സിൻ നൽകും.

30 കോടി ജനങ്ങൾക്ക്​ വാക്​സിൻ നൽകാനുള്ള ഒരുക്കങ്ങളാണ്​ പുരോഗമിിക്കുകന്നത്​. 29,000 വാക്​സിനേഷൻ പോയിന്‍റുകളിലൂടെയായിരിക്കും വാക്​സിൻ വിതരണം. ഈ 30 കോടി ആളുകളുടേയും വാക്​സിൻ വിതരണ ചെലവ്​ സർക്കാർ വഹിക്കും. കോവിഡ്​ പടരുന്നത്​ തടയുകയാണ്​ സർക്കാറിന്‍റെ പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccine​Covid 19
News Summary - Govt to bear vaccination cost of 30 crore people from priority group, says Covid task force head
Next Story