Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോ​ക്​​സോ,...

പോ​ക്​​സോ, ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ളി​ൽ​ 1023 ​അ​തി​വേ​ഗ കോ​ട​തി​ക​ൾ​ക്ക്​ ശി​പാ​ർ​ശ

text_fields
bookmark_border
പോ​ക്​​സോ, ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ളി​ൽ​ 1023 ​അ​തി​വേ​ഗ കോ​ട​തി​ക​ൾ​ക്ക്​ ശി​പാ​ർ​ശ
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ട​നീ​ളം സ്​​ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രി​ലു​ള്ള അ​തി​ക്ര​മ​ങ്ങ​ളു ​മാ​യി ബ​ന്ധ​പ്പെ​ട്ട 1.66 ല​ക്ഷ​ത്തി​ലേ​റെ കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യും ഇ​വ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്​ 1023 പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി​ക​ൾ സ്​​ഥാ​പി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​ത്തി​​െൻറ ശി​പാ​ർ​ശ.

പ്ര​തി​വ​ർ​ഷം 165 കേ​സു​ക​ൾ വീ​തം ഈ ​കോ​ട​തി​ക​ൾ വ​ഴി കൈ​കാ​ര്യം ചെ​യ്യാ​നാ​വു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യ​ും കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലെ നീ​തി​ന്യാ​യ വ​കു​പ്പി​​െൻറ ശി​പാ​ർ​ശ​യി​ൽ പ​റ​യു​ന്നു. സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​തി​ൽ 389 കോ​ട​തി​ക​ൾ പോ​ക്​​സോ കേ​സു​ക​ൾ​മാ​ത്രം കൈ​കാ​ര്യം ചെ​യ്യും.

ശേ​ഷി​ക്കു​ന്ന 634 എ​ണ്ണ​ത്തി​ൽ ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ളും പോ​ക്​​സോ കേ​സു​ക​ളും കൈ​കാ​ര്യം ചെ​യ്യും. പോ​ക്സോ, ബ​ലാ​ത്സം​ഗ കു​റ്റ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വി​ധ കോ​ട​തി​ക​ളി​ലാ​യി 1,66,882 കേ​സു​ക​ൾ മു​ട​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ. നൂ​റി​ല​ധി​കം പോ​ക്​​സോ കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന 389 ജി​ല്ല​ക​ൾ രാ​ജ്യ​ത്തു​ണ്ട്.

Show Full Article
TAGS:fast track court pocso india news malayalam news 
News Summary - Govt to set up 1,023 special courts for POCSO cases
Next Story