Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർഷിക നിയമങ്ങളിൽ...

കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താൻ തയാർ, പ്രതിപക്ഷം രാഷ്​ട്രീയം കളിക്കുന്നു -കൃഷിമന്ത്രി

text_fields
bookmark_border
Narendra Singh Tomar
cancel

ന്യൂഡൽഹി: കേന്ദ്രത്തിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങളിലും ഭേദഗതി വരുത്താൻ തയാറാണെന്ന്​ ​കൃഷിമന്ത്രി നരേന്ദ്രസിങ്​ തോമർ. കർഷകരുടെ വികാരം മാനിച്ചുകൊണ്ടാണ്​ തീരുമാനം. എന്നാൽ പ്രതിപക്ഷ പാർട്ടികൾ വിഷയത്തിൽ രാഷ്​ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അഞ്ചാമത്​ അഗ്രിവിഷൻ ദേശീയ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക സംഘടനകളുമായി സർക്കാർ 11 വട്ടം ചർച്ച നടത്തി. അതിൽ നിയമ ഭേദഗതി വരുത്താമെന്ന്​ വാക്കു നൽകുകയും ചെയ്​തു. എന്നാൽ സംഘടനകൾ പ്രതിഷേധവുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നും തോമർ പറഞ്ഞു.

കാർഷിക മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനും മേഖലയെ ഉത്തേജിപ്പിക്കുന്നതിനും കർഷകരുടെ വിളകൾക്ക്​ വില ഉറപ്പാക്കുന്നതിനുമാണ്​ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്നും തോമർ കൂട്ടിച്ചേർത്തു.

മൂന്നുമാസമായി പഞ്ചാബ്​, ഹരിയാന, ഉത്തർപ്രദേശ്​ എന്നീ സംസ്​ഥാനങ്ങളിലെ ആയിരത്തോളം കർഷകർ ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുകയാണ്​. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ്​ കർഷകരുടെ ആവശ്യം.

കർഷക സംഘടനകളും കേന്ദ്രവും തമ്മിൽ നിരന്തരം ചർച്ച നടത്തിയിട്ടും പ്രശ്​നപരിഹാരമായിരുന്നില്ല. ​2020 സെപ്​റ്റംബറിലാണ്​ കേന്ദ്രം കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Singh TomarFarm Laws
News Summary - Govt Ready To Amend New Farm Laws Narendra Singh Tomar
Next Story