കോവിഡ് പ്രതിസന്ധി; രോഗനിർണയ കിറ്റുകളുടെ കയറ്റുമതി അടിയന്തരമായി നിയന്ത്രിക്കാൻ നിർദേശം
text_fieldsന്യുഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3000ആയ സാഹചര്യത്തിൽ രോഗനിർണയ കിറ്റുകളുടെയും അവയുടെ നിർമാണ ചേരു വകളുടെയും കയറ്റുമതി അടിയന്തരമായി നിർത്തിവെക്കാൻ സർക്കാൻ നിർദേശം.
ഡയഗനോസ്റ്റിക് ഉൽപന്നങ്ങൾ, അവയുടെ നി ർമാണ സാമഗ്രികൾ, ലബോറട്ടറി ഉൽപന്നങ്ങൾ, ലബോറട്ടറി ഉൽപ്പന്നങ്ങളുടെ നിർമാണ ചേരുവകൾ തുടങ്ങിയവയുടെ കയറ്റുമതി അടിയന്തരമായി നിയന്ത്രിച്ചതായി ഡയറക്ടർ ജനറൽ അറിയിച്ചു.
കോവിഡ് ബാധ പടരുന്ന സാഹചര്യത്തിൽ രാജ്യത്തുതന്നെ ഇവയുടെ ആവശ്യമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് നടപടി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3000 ത്തോളമായി. 68 പേർ ഇതുവരെ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ പി.പി.ഇ കിറ്റിന് ക്ഷാമം അനുഭവപ്പെടുന്നതായി ഡൽഹി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. മൂന്നുദിവസത്തേക്കുള്ള പി.പി.ഇ കിറ്റുകൾ മാത്രമേ നിലവിലുള്ളൂവെന്നും ഉടൻതന്നെ 50,000 പി.പി.ഇ കിറ്റുകൾ ആവശ്യമാണെന്നും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
