Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതൊഴിൽ നിയമങ്ങളിലും...

തൊഴിൽ നിയമങ്ങളിലും മാറ്റം; കമ്പനികൾക്ക്​ മുൻകൂർ അനുമതിയില്ലാതെ ജീവനക്കാരെ പിരിച്ചുവിടാം

text_fields
bookmark_border
തൊഴിൽ നിയമങ്ങളിലും മാറ്റം; കമ്പനികൾക്ക്​ മുൻകൂർ അനുമതിയില്ലാതെ ജീവനക്കാരെ പിരിച്ചുവിടാം
cancel

ന്യൂഡൽഹി: തൊഴിലാളി സംഘടനകളുടെ എതിർപ്പുുകൾക്കിടെ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തുന്ന ഇൻഡസ്​ട്രിയൽ റിലേഷൻ കോഡ്​ ലോക്​സഭയിൽ അവതരിപ്പിച്ചു. കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ്​ അവഗണിച്ചാണ്​ കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ്​ ഗാങ്​വാർ ബില്ല്​ അവതരിപ്പിച്ചത്​.

ബിൽ പ്രകാരം 300 പേർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിൽ പുതിയ ജീവനക്കാ​രെ നിയമിക്കുന്നതിനോ പിരിച്ചു വിടുന്നതിനോ കമ്പനികൾക്ക്​ സർക്കാറിന്‍റെ മുൻകൂർ അനുമതി ആവശ്യമില്ല. നേരത്തെ 100ൽ താഴെ ജീവനക്കാരുള്ള കമ്പനികൾക്ക്​ മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്​. 60 ദിവസത്തെ മുൻകൂർ നോട്ടീസില്ലാതെ നടത്തുന്ന തൊഴിൽ സമരങ്ങൾക്കും ബിൽ പ്രകാരം വിലക്കുണ്ട്​.

2019ൽ ഇതുമായി ബന്ധപ്പെട്ട്​ ലോക്​സഭയിൽ ബിൽ അവതരിപ്പിച്ചിരുന്നു. അത്​ പിൻവലിച്ചാണ്​ പുതിയ ബിൽ കൊണ്ടു വരുന്നത്​. തൊഴിലാളി വിരുദ്ധനയങ്ങളാണ്​ ബില്ലിലുള്ളതെന്നാണ്​ തൊഴിലാളി സംഘടനകൾ ആരോപിക്കുന്നത്​. എന്നാൽ, ആത്​മനിർഭർ ഭാരതിന്‍റെ ഭാഗമായി മധ്യ-ഇടത്തരം വ്യവസായങ്ങളെ സഹായിക്കുന്നതിനാണ്​ ബിൽ അവതരിപ്പിക്കുന്നതെന്നാണ്​ കേന്ദ്ര സർക്കാർ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union govtlabour law
Next Story