ശ്രീനഗർ: കശ്മീരിൽ വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ എത്തിക്കാൻ കേന്ദ്രസർക്കാർ. ഇതിൻെറ ഭാഗമായി വരുന് ന ആഴ്ചകളിൽ വിദേശനയതന്ത്രപ്രതിനിധികൾ കശ്മീർ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. യുറോപ്യൻ യൂണിയനിൽ നിന്ന ുള്ള സംഘവും ആസിയാൻ സംഘവും കശ്മീർ സന്ദർശിക്കുമെന്നാണ് സൂചന. കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന വകുപ്പ് റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് വിദേശസംഘം എത്തുന്നത്.
നയതന്ത്രപ്രതിനിധികളുടെ ആദ്യ സംഘം ഇൗ മാസം തന്നെ എത്തുമെന്നാണ് സൂചന. 20 പേരായിരിക്കും സംഘത്തിലുണ്ടാവുക. പ്രാദേശിക രാഷ്്ട്രീയക്കാർ, കച്ചവടക്കാർ, മാധ്യമ പ്രവർത്തകർ, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം ആശയവിനിമയം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ജമ്മുവിലും സംഘം സന്ദർശനം നടത്തും.
കശ്മീരിലെ സുരക്ഷയിൽ പാകിസ്താൻ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ സംഘത്തിന് മുമ്പാകെ ഇന്ത്യ വിവരിക്കും. അതിർത്തി കടന്നുള്ള തീവ്രവാദം രാജ്യത്ത് സൃഷ്ടിക്കുന്ന പ്രതിസന്ധികൾ നയതന്ത്ര സംഘത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.