പരാതി നൽകിയിട്ടും നടപടിയില്ല; വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു
text_fieldsലക്നൗ: കരാർ ജീവനക്കാരിയെ ശല്യപ്പെടുത്തിയ അണ്ടർ സെക്രട്ടറി തല ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ സെക്ഷൻ ചുമതല വഹിക്കുന്ന ഇച്ചാറാ യാദവിനെയാണ് ഹുസൈൻഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെ യുവതി സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിക്കുകയായിരുന്നു. 2018 മുതൽ ജീവനക്കാരൻ യുവതിയെ ശല്യപ്പെടുത്തുകയും ലൈംഗികമായി അതിക്രമിക്കുയും ചെയ്യുന്നുണ്ട്. പരാതി നൽകിയാൽ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി. ശല്യം അസഹ്യമായതോടെയാണ് വിഡിയോ റെക്കോർഡ് ചെയ്തത്.
പിന്നാലെ കഴിഞ്ഞ ഒക്ടോബർ 29ന് പൊലീസിൽ പരാതി നൽകി. തെളിവായി വിവിധ വിഡിയോ ക്ലിപ്പുകളും പൊലീസിന് കൈമാറി. എന്നാൽ, ഉന്നത ഉദ്യോഗസ്ഥനെന്ന നിലയിൽ ആദ്യഘട്ടത്തിൽ പൊലീസ് നടപടിയെടുക്കാൻ മടിച്ചു. തുടർന്നാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

