Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രം ഭരിക്കുന്നത്​...

കേന്ദ്രം ഭരിക്കുന്നത്​ അധികാര ഗർവ്വ്​ ബാധിച്ചവർ; എത്ര കർഷകർ മരിച്ചാലും അവർക്കെന്ത് ​-സോണിയ ഗാന്ധി

text_fields
bookmark_border
കേന്ദ്രം ഭരിക്കുന്നത്​ അധികാര ഗർവ്വ്​ ബാധിച്ചവർ; എത്ര കർഷകർ മരിച്ചാലും അവർക്കെന്ത് ​-സോണിയ ഗാന്ധി
cancel

കേന്ദ്രം ഭരിക്കുന്നത്​ അധികാര ഗർവ്വ്​ ബാധിച്ചവരാണെന്നും കർഷകരുടെ മരണംപോലും അവർക്ക്​ പ്രശ്​നമല്ലെന്നും കോൺഗ്രസ്​ പ്രസിഡന്‍റ്​ സോണിയ ഗാന്ധി. യുപി-ദില്ലി അതിർത്തിയിൽ ഒരു കർഷകൻകൂടി ആത്മഹത്യ ചെയ്തതായും പ്രതിഷേധത്തിനിടെ 50 ലധികംപേർക്ക് ജീവൻ നഷ്ടപ്പെട്ടതായും സോണിയ പറഞ്ഞു. എത്രയും വേഗം പുതിയ കാർഷിക കരിനിയമങ്ങൾ പിൻവലിക്കണമെന്നും അവർ കൂട്ടി​ച്ചേർത്തു.


'ജനാധിപത്യം എന്നാൽ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയെന്ന കാര്യം കേന്ദ്രസർക്കാർ ഓർമിക്കണം. തണുപ്പിലും മഴയിലും മരിക്കുന്ന കർഷകരുടെ പ്രക്ഷോഭം അവസാനിപ്പിക്കാൻ മോദി സർക്കാർ അധികാരഗർവ്വ്​ ഉപേക്ഷിച്ച് മുന്നോട്ടുവരണം. മൂന്ന് കരിനിയമങ്ങളും നിരുപാധികം പിൻവലിക്കണം. ഇതാണ് രാജധർമവും മരിച്ചവർക്കുള്ള യഥാർഥ ആദരാഞ്ജലിയും' -സോണിയ ഗാന്ധി പറഞ്ഞു. 'സ്വാതന്ത്ര്യലബ്​ദിക്കുശേഷം രാജ്യത്ത്​ അധികാരത്തിൽ വന്ന ഏറ്റവുംവലിയ അഹങ്കാരിയായ സർക്കാരാണിത്. രാജ്യത്തിന്‍റെ അന്നദാതാക്കളുടെ കഷ്ടപ്പാടുകളും പോരാട്ടങ്ങളും പോലും കാണാൻ കഴിയാത്തതും അതുകൊണ്ടാണ്​' -അവർ കൂട്ടിച്ചേർത്തു.

'കർഷകരിൽ ചിലർ ആത്മഹത്യ ചെയ്തിട്ടുണ്ട്. അവരുടെ മരണം മോദി സർക്കാരിനെയോ മന്ത്രിമാരെയോ തീരുമാനം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ല. അവർ ഒരു ആശ്വാസവാക്കും പറഞ്ഞിട്ടില്ല. അന്തരിച്ചവർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുകയും അവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു' -സോണിയ പറഞ്ഞു. പുതിയ കാർഷിക നിയമങ്ങൾ കൃഷിയെയും കൃഷിക്കാരെയും നശിപ്പിക്കുമെന്നും അവ എത്രയും പെ​ട്ടെന്ന്​ റദ്ദാക്കണമെന്നും കോൺഗ്രസ്​ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia GandhiFarm Laws
Next Story