Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഡ്​ജിമാരുടെ വിരമിക്കൽ...

ജഡ്​ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നു

text_fields
bookmark_border
ജഡ്​ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നു
cancel

ന്യൂഡൽഹി: ഹൈകോടതി, സുപ്രീംകോടതി ജഡ്​ജിമാരുടെ വിരമിക്കൽ പ്രായം കേന്ദ്രസർക്കാർ ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്​. സുപ്രീംകോടതി ജഡ്​ജിമാരു​െട വിരമിക്കൽ പ്രായം 65 വയസിൽ നിന്നും 67 ആയും ഹൈകോടതിയിലേത്​ 62ൽ നിന്നും 64 ആയും ഉയർത്താനാണ്​ സർക്കാർ നീക്കം. ന്യൂസ്​ 18 ചാനലാണ്​​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

വിരമിക്കൽ പ്രായം ഉയർത്തുന്നതിന്​ ഭരണഘടന ഭേദഗതി ആവശ്യമാണ്​. ബുധനാഴ്​ച തുടങ്ങുന്ന പാർലമ​െൻറി​​െൻറ വർഷകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ കൊണ്ടു വരാനുള്ള നീക്കമാണ്​ കേ​ന്ദ്രസർക്കാർ നടത്തുന്നത്​. കേസുകൾ കോടതികളിൽ കെട്ടികിടക്കുന്ന സാഹചര്യത്തിൽ ജഡ്​ജിമാരുടെ നിയമനം ഉടൻ നടത്തണമെന്ന്​ പാർലമ​െൻററി സ്​റ്റാൻഡിങ്​ കമ്മിറ്റി സർക്കാറിനോട്​ ശിപാർശ ചെയ്​തിരുന്നു. ഭാവിയിൽ വരാൻ സാധ്യതയുള്ള ഒഴിവുകൾ കൂടി മുന്നിൽകണ്ട്​ വേണം നിയമനം നടത്തേണ്ടതെന്നും സ്​റ്റാൻഡിങ്​ കമ്മിറ്റി വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ രംഗത്തെത്തുന്നത്​.

അലഹാബാദ്​(56), കർണാടക(38), കൽക്കത്ത(39), പഞ്ചാബ്​-ഹരിയാന(35), തെലുങ്കാന-ആന്ധ്രപ്രദേശ്​(30), ബോംബെ(24) എന്നിങ്ങനെയാണ്​ വിവിധ ഹൈകോടതികളിലെ ജഡ്​ജിമാരുടെ ഒഴിവുകൾ. ഹൈകോടതി ജഡ്​ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ യു.പി.എ സർക്കാർ നീക്കം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourt judgemalayalam newsRetirement ageSupremcourt judge
News Summary - Govt Mulls Increasing Retirement Age of Judges in Supreme Court, High Courts-india news
Next Story