Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗി സർക്കാറിന്‍റെ...

യോഗി സർക്കാറിന്‍റെ മാറ്റം പേപ്പറിൽ  മാത്രം -കോൺഗ്രസ്

text_fields
bookmark_border
യോഗി സർക്കാറിന്‍റെ മാറ്റം പേപ്പറിൽ  മാത്രം -കോൺഗ്രസ്
cancel

ന്യൂഡൽഹി: യു.പിയിലെ നോയിഡയിൽ കഴിഞ്ഞദിവസമുണ്ടായ കൂട്ടമാനഭംഗത്തെ അപലപിച്ച് കോൺഗ്രസ്. യു.പി സർക്കാർ നടത്തിയ മാറ്റങ്ങളെല്ലാം പേപ്പറിൽ മാത്രമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് രാജ് ബബ്ബാർ കുറ്റപ്പെടുത്തി. 

മാനഭംഗങ്ങളും കൊലപാതകങ്ങളും അക്രമങ്ങളും യു.പിയിൽ കുറയുന്നില്ല. ഉദ്യോഗസ്ഥർ മാത്രമാണ് മാറിയത്. കഴിഞ്ഞ ദിവസമുണ്ടായ കൂട്ടമാനഭംഗം ഏവർക്കും നാണക്കേടാണെന്നും അദ്ദേഹം വ്യക്തമാക്കി. 

നിഷ്കളങ്കരായ മനുഷ്യർ കൊല്ലപ്പെടുകയാണ്. വീടുകൾ തീവെക്കുന്നു. ഗോരക്ഷകർ എന്ന് പറഞ്ഞ് ഒരു കൂട്ടർ അക്രമം അഴിച്ചുവിടുകയാണെന്നും ബബ്ബാർ കൂട്ടിച്ചേർത്തു. 

കഴിഞ്ഞദിവസമാണ് കാ​റി​ൽ പോ​വു​ക​യാ​യി​രു​ന്ന കു​ടും​ബ​ത്തെ കൊ​ള്ള​യ​ടി​ച്ച്​ മോ​ഷ​ണ​സം​ഘം ഒ​രാ​ളെ വെ​ടി​വെ​ച്ചു​കൊ​ല്ലു​ക​യും നാ​ല്​ സ്​​ത്രീ​ക​ളെ കൂട്ട ബലാൽസംഗം ​ചെയ്യുകയും ചെ​യ്​​തിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raj BabbarUP govt
News Summary - UP Govt. made 'organisational' changes only on paper: Congress
Next Story