Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​പുട്​നിക്​ കോവിഡ്​...

സ്​പുട്​നിക്​ കോവിഡ്​ വാക്​സി​െൻറ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്​ച തുടങ്ങിയേക്കും

text_fields
bookmark_border
സ്​പുട്​നിക്​ കോവിഡ്​ വാക്​സി​െൻറ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്​ച തുടങ്ങിയേക്കും
cancel

ന്യൂഡൽഹി: റഷ്യയുടെ കോവിഡ്​ വാക്​സിനായ സ്​പുട്​നിക്​-5​െൻറ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്​ച തുടങ്ങിയേക്കും. ലാബിലെ ഗുണമേന്മ പരിശോധന പൂർത്തയായാലുടൻ വിതരണം ആരംഭിക്കുമെന്നാണ്​ സൂചന. സെൻട്രൽ ഡ്രഗ്​ ലബോറിറ്ററിയിലാണ്​ ഇപ്പോൾ വാക്​സിൻ പരിശോധന നടത്തുന്നത്​. ഇത്​ വൈകാതെ പൂർത്തിയാകുമെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​.

രാജ്യത്തെ വാക്​സിനുകളുടെ നിലവാരം പരിശോധിക്കുന്നത്​ സെൻട്രൽ ഡ്രഗ്​ ലബോറിറ്ററിയാണ്​. വാക്​സി​െൻറ 1.5 ലക്ഷം ആപ്യൂളുകളിൽ 100 എണ്ണമായിരിക്കും പരിശോധിക്കുക. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ്​ എന്ന മരുന്ന്​ കമ്പനിയാണ്​ സ്​ഫുട്​നിക്​ വാക്​സിൻ ഇറക്കുമതി ചെയ്യുന്നത്​.

മൂന്നാം തീയതിയാണ്​ വാക്​സിൻ ലഭിച്ചതെന്നും പരിശോധന ആരംഭിച്ചുവെന്നും​ ഡ്രഗ്​ ലബോറിറ്ററി ഉദ്യോഗസ്ഥൻ പറഞ്ഞു. പരിശോധനക്ക്​ ശേഷം ഡ്രഗ്​ കൺട്രോളർ ഇന്ത്യ പോലുള്ള ഏജൻസികളുടെ അനുമതി ലഭിച്ചതിന്​ ശേഷം വാക്​സിൻ ഉടൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറും. ഏപ്രിൽ 13നാണ്​ സ്​പുട്​നിക്​ വാക്​സി​െൻറ അടിയന്തര ഉപയോഗത്തിന്​ കേന്ദ്രസർക്കാർ അനുമതി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19sputnik V
News Summary - Govt lab likely to release first batch of Sputnik V next week after quality tests
Next Story