Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൈനക്ക് ഇന്ത്യയുടെ മുന്നറി‍‍യിപ്പ്; രാഷ്ട്ര താൽപര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി

text_fields
bookmark_border
ചൈനക്ക് ഇന്ത്യയുടെ മുന്നറി‍‍യിപ്പ്; രാഷ്ട്ര താൽപര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി
cancel

ന്യൂഡൽഹി: ഇന്ത്യക്ക് ഭീഷണി ഉയർത്തുന്ന ചൈനക്ക് മുന്നറി‍‍യിപ്പ് നൽകി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. രാഷ്ട്രത്തിന്‍റെ താൽപര്യം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാംനാഥ് കോവിന്ദ് വ്യക്തമാക്കി.

2020 ജൂണിൽ ഗാൽവാൻ താഴ്വരയിൽ 20 സൈനികർ രക്തസാക്ഷികളായി. സൈനികരുടെ രക്തസാക്ഷിത്വത്തിൽ ഒാരോ പൗരന്മാരും നന്ദിയുള്ളവരാണ്. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ യഥാർഥ നിയന്ത്രണരേഖയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്‍റെ വടക്ക് കിഴക്കൻ മേഖലയിലെ തീവ്രവാദം അന്ത്യത്തിലേക്ക് നീങ്ങുകയാണ്. അക്രമ സംഭവങ്ങൾ കുറഞ്ഞു വരുന്നു. വഴിതെറ്റിപ്പോയ യുവാക്കൾ വികസനത്തിന്‍റെയും രാഷ്ട്രനിർമാണത്തിന്‍റെയും മുഖ്യധാരയിലേക്ക് മടങ്ങുകയാണെന്നും പ്രസംഗത്തിൽ രാഷ്ട്രപതി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Govt is committed to the protection of the interests of the nation says President Kovind
Next Story