Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിമാസം 5,62,500 രൂപ...

പ്രതിമാസം 5,62,500 രൂപ ശമ്പളം; പുതിയ സെബി ചെയർമാന് അപേക്ഷ ക്ഷണിച്ച് സർക്കാർ

text_fields
bookmark_border
പ്രതിമാസം 5,62,500 രൂപ ശമ്പളം; പുതിയ സെബി ചെയർമാന്  അപേക്ഷ ക്ഷണിച്ച് സർക്കാർ
cancel
camera_alt

മാധബി പുരി ബുച്ച്

ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി)ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്രധനമന്ത്രാലയം. നിലവിലെ ചെയർ പേഴ്സൺ മാധബി പുരി ബുച്ചിന്റെ മൂന്ന് വർഷത്തെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 2022 മാർച്ച് 2 നായിരുന്നു മാധബി ചുമതലയേറ്റത്. ഫെബ്രുവരി 28 ന് കാലാവധി അവസാനിക്കും. സെബി ചെയർമാൻ സ്ഥാനത്തേക്കുള്ള അപേക്ഷകൾ ഫെബ്രുവരി 17നകം സമർപ്പിക്കണം. കാലാവധി അഞ്ച് വർഷം അല്ലെങ്കിൽ 65 വയസ് ആണ്.

പുനർ നിയമനത്തിന് അർഹതയുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. കേന്ദ്രസർക്കാറിലെ ഒരു സെക്രട്ടറിക്ക് ലഭിക്കുന്ന ശമ്പളവും അലവൻസുകളും സെബി ചെയർമാനും ലഭിക്കും. പ്രതിമാസം 5,62,500 രൂപയാണ് ശമ്പളം. അലവൻസുകൾ കൂടാതെയാണിത്.

2022 മാർച്ചിൽ സെബി മേധാവി ആയി ചുമതലയേറ്റ മാധബി ബുച്ച് സ്വകാര്യ മേഖലയിൽ നിന്ന് റെഗുലേറ്ററി ബോഡിയുടെ ചുക്കാൻ പിടിക്കുന്ന ആദ്യ വ്യക്തിയാണ്. സെബി ചെയർപേഴ്‌സണായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2021 ഒക്‌ടോബർ 4 വരെ റെഗുലേറ്ററിന്റെ മുഴുവൻ സമയ അംഗമായി സേവനമനുഷ്ഠിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യു.എസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് സെബി ചെയർപേഴ്സൺ ബുച്ചിനും അവരുടെ ഭർത്താവ് ധവൽ ബുച്ചിനും അദാനി പണമിടപാട് അഴിമതിയിൽ ഉപയോഗിച്ച ഓഫ്‌ഷോർ ഫണ്ടുകളിൽ ഓഹരിയുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ ദമ്പതികൾ ആരോപണം നിഷേധിക്കുകയും ചെയ്തു. പിന്നീട് 2024 സെപ്റ്റംബറിൽ ഏകദേശം 500 സെബി ജീവനക്കാർ റെഗുലേറ്ററിലെ 'ടോക്സിക്' തൊഴിൽ സംസ്കാരത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SEBI ChairmanJob notification
News Summary - Govt invites application for SEBI Chairman; 5,62,500 per month salary
Next Story