ഉത്തർപ്രദേശ്: യു.പി മദ്റസകളിൽ ഇനി എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തകങ്ങൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര‍്യം അംഗീകരിച്ചത്. എൻ.സി.ഇ.ആർ.ടിയുടെ ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷാ പുസ്തകങ്ങളാണ് മദ്റസയിലേക്കായി അവതരിപ്പിക്കുന്നത്. ഇതുവഴി വിദ്യാർഥികൾക്ക് മികച്ച പരിശീലനം നേടാനാവുമെന്നും അധികൃതർ അറിയിച്ചു.
എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതി പിന്തുടരാനും ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കണമെന്ന് മദ്രസകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്.