Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rakesh Tikait
cancel
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രം ബംഗാളിൽ,...

കേന്ദ്രം ബംഗാളിൽ, ഞങ്ങളും അവിടേക്ക്​ പോകും; കേന്ദ്രത്തെ അവിടെവച്ച്​ നേരിടുമെന്ന്​ കർഷക സംഘടനകൾ

text_fields
bookmark_border

ന്യൂഡൽഹി: ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും ബംഗാൾ പിടിക്കാൻ കിണഞ്ഞുപരിശ്രമിക്കു​േമ്പാൾ കേന്ദ്രത്തിന്​ തലവേദനയായി കർഷകർ ബംഗാളിലേക്ക്​. ബംഗാളി​െലത്തി കർഷകരുടെ നേതൃത്വത്തിൽ പ്രചരണം സംഘടിപ്പിക്കും. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങളെക്കുറിച്ചും കർഷകരുടെ പ്രശ്​നങ്ങൾ ഉയർത്തിക്കാട്ടിയുമാകും പ്രചാരണം. ബി.ജെ.പിക്ക്​ തലവേദന സൃഷ്​ടിക്കുന്നതാകും കർഷകരുടെ നീക്കം.

കർഷകരുടെ പ്രചാരണ പരിപാടിയോടനുബന്ധിച്ച്​ കൊൽക്കത്തയിൽ മാർച്ച്​ 13ന്​ യോഗം ചേരുമെന്ന്​ ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​ പറഞ്ഞു.

'മാർച്ച്​ 13ന്​ ഞങ്ങൾ കൊൽക്കത്തയിലെത്തും. കർഷകരുമായി സംസാരിക്കുകയും അവരുടെ ആശങ്കൾ കേൾക്കുകയും ചെയ്യും. അവരുടെ വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില വേണമോ വേണ്ടയോ എന്നുചോദിക്കും' -രാകേഷ്​ ടികായത്ത്​ പറഞ്ഞു.

കേന്ദ്രസർക്കാർ കൊൽക്കത്തയിലേക്ക്​ പോയിക്കഴിഞ്ഞു. ഒന്നരമാസത്തിനുശേഷം മാത്രമേ ഇനി അവർ തിരിച്ചുവരൂ. ഞങ്ങളും അവിടേക്ക്​ പോകുകയാണ്​. അവിടെവെച്ച്​ ഞങ്ങൾ കേന്ദ്രസർക്കാറിനെ നേരിട്ട്​ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന്​ കാർഷിക നിയമങ്ങളും പൂർണമായി പിൻവലിക്കണമെന്നാണ്​ കർഷകരുടെ ആവശ്യം. സർക്കാർ ഞങ്ങളുടെ ആവശ്യം പരിഗണിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും രാകേഷ്​ ടികായത്ത്​ പറഞ്ഞു.

കേന്ദ്രസർക്കാറിന്‍റെ കർഷക ​േദ്രാഹ നിയമങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഡൽഹിയിലെ അതിർത്തികളിൽ തുടരുന്ന പ്ര​േക്ഷാഭം നൂറുദിവസം പിന്നിട്ടു. പഞ്ചാബ്​, ഹരിയാന, ഉത്തർപ്രദേശ്​, എന്നിവിടങ്ങളിലെ കർഷകരാണ്​ ഡൽഹിയിൽ മാസങ്ങളായി തമ്പടിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengal Electionassembly election 2021BJP
News Summary - Govt in Kolkata for poll, will meet them there Farmers Union
Next Story