Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് ഏപ്രിൽ 30 വരെ തുടരും
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് ഏപ്രിൽ 30 വരെ തുടരും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഉത്തരവിറക്കിയത്. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം.
അതേസമയം, കാർഗോ വിമാനങ്ങളുടെ സർവീസ് തുടരും. ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും. പ്രത്യേക റൂട്ടുകളിൽ സർവീസുകൾക്കും അനുമതിയുണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ ലോക്ഡൗണിന് പിന്നാലെ മേയിൽ തന്നെ പുനഃരാരംഭിച്ചിരുന്നു. ഘട്ടം ഘട്ടമായി ആഭ്യന്തര വിമാന സർവീസ് ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ, അന്താരാഷ്ട്ര റൂട്ടുകളിൽ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങളും ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങളുമാണ് സർവിസ് നടത്തുന്നത്.
Next Story

