സർക്കാർ ഉദ്യോഗസ്ഥർ ആരാധനാലയങ്ങൾ നിയന്ത്രിക്കുന്നതിനെതിരെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മത സ്ഥാപനങ്ങളും ക്ഷേത്രങ്ങളും സർക്കാർ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന തെന്തിനെന്ന് സുപ്രീംകോടതി. പുരി ജഗന്നാഥ് ക്ഷേത്രത്തിൽ ഭക്തർക്ക് നേരിടുന്ന ബുദ്ധ ിമുട്ടും ക്ഷേത്രം ജീവനക്കാരുടെ ചൂഷണവും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എസ്.എ നസീർ എന്നിവരുടെ ബെഞ്ച്. ഇത് കാഴ്ചപ്പാടിെൻറ വിഷയമാണെന്നും എന്തിനാണ് സർക്കാർ ഉേദ്യാഗസ്ഥർ ക്ഷേത്രം ഭരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ജസ്റ്റിസ് ബോബ്ഡെ പരാമർശിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ശബരിമല ക്ഷേത്രം ഭരിക്കുന്നതെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വാദത്തിനിടെ സൂചിപ്പിച്ചു.
സർക്കാർ നിയമിക്കുന്ന ബോർഡുകൾ രാജ്യത്തെ നിരവധി ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്നുണ്ട്. ഒരു മതനിരപേക്ഷ രാഷ്ട്രത്തിലെ സർക്കാറിന് എത്രത്തോളം ക്ഷേത്രങ്ങളെ നിയന്ത്രിക്കാനോ ഭരിക്കാനോ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് അടുത്തമാസത്തേക്ക് കോടതി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
